08:15am 29 June 2024
NEWS
മൂന്നു ലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്ന ആദ്യ ഹോമോ സാപിയന്റെ മുഖം പുനർനിർമ്മിച്ച് ​ഗവേഷകർ

21/06/2024  07:43 AM IST
nila
മൂന്നു ലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്ന ആദ്യ ഹോമോ സാപിയന്റെ മുഖം പുനർനിർമ്മിച്ച് ​ഗവേഷകർ

അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന മനുഷ്യനായ ഹോമോ സാപിയൻമാരിൽ ഒരാളുടെ മുഖം അദ്ദേഹത്തിൻ്റെ മരണത്തിന് 3,00,000 വർഷങ്ങൾക്ക് ശേഷം ​ഗവേഷകർ പുനർനിർമ്മിച്ചു. ഇദ്ദേ​ഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ മൊറോക്കൻ പ്രദേശത്തിന്റെ പേരായ ജബൽ ഇർഹൗഡ് എന്നുതന്നെയാണ്  ഈ ആ​ദിമ മനുഷ്യനും ​ഗവേഷകർ പേരു നൽകിയിരിക്കുന്നത്. ലഭ്യമായ തലയോട്ടിയുടെ ആകൃതിയും ദാതാക്കളുടെ ഡാറ്റയും ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഈ മനുഷ്യന്റെ മുഖം പുനർനിർമ്മിച്ചത്.

ഓർടഗോൺലൈൻമാഗ് (OrtogOnLineMag) എന്ന ത്രിഡി കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രസീലിയൻ ഗ്രാഫിക്സ് വിദഗ്ധൻ സിസറോ മൊറേസ് ആണ് ഈ പുനസൃഷ്ടിക്ക് നേതൃത്വം നൽകിയത്. ' ശക്തവും ശാന്തവുമായ മുഖം' എന്നാണ് സിസറോ മൊറേസ് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. അതേസമയം ആദിമ മനുഷ്യൻറെ ലിംഗഭേദത്തെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് ഉറപ്പില്ലെങ്കിലും, തലയോട്ടിയുടെ കരുത്തും പുല്ലിംഗ സവിശേഷതകളും കാരണം അസ്ഥികൂടത്തിന് പുരുഷ മുഖം നൽകുകയായിരുന്നെന്നും മൊറേസ് കൂട്ടിച്ചേർത്തു. 

ഇതുവരെ കരുതിയതിൽ നിന്നും  ഒരു ലക്ഷം വർഷം മുമ്പാണ് ഹോമോസാപിയൻറെ ഉത്ഭവമെന്നും ​ഗവേഷകർ പറയുന്നു. നേരത്തെ കരുതിയതിൽ‌ നിന്നും ഏറെ മുമ്പ് തന്നെ കിഴക്കൻ ആഫ്രിക്കൻ പ്രദേശത്ത് ഹോമോ സാപിയൻസ് വ്യപിച്ചിരുന്നുവെന്നാണ് ​ഗവേഷകർ ഇപ്പോൾ വ്യക്തമാക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD