11:53am 05 July 2024
NEWS
തിരുവനന്തപുരത്ത് മേൽപാലത്തിൽനിന്ന് തെറിച്ചുവീണ് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

01/07/2024  07:48 PM IST
nila
തിരുവനന്തപുരത്ത് മേൽപാലത്തിൽനിന്ന് തെറിച്ചുവീണ് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മേൽപാലത്തിൽനിന്ന് തെറിച്ചുവീണ് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിക്കൊപ്പമുണ്ടായിരുന്ന സിമിയുടെ മകൾ ശിവന്യ (3), സഹോദരി സിനി (32) എന്നിവർക്ക് പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. 

ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം തെറ്റി ബാരിയറിൽ തട്ടുകയും യാത്രക്കാർ റോഡിലേക്കു വീഴുകയുമായിരുന്നു. മേൽപാലത്തിനു മുകളിൽ തന്നെയാണ്  സ്‌കൂട്ടറുള്ളത്. ഏറെ താഴെയുള്ള സർവീസ് റോഡിലേക്കു യാത്രക്കാർ വീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നിരവധി വാഹനങ്ങൾ പോകുന്ന സർവീസ് റോഡിൽ അപകടസമയത്ത് ഒരു സ്‌കൂട്ടർ മാത്രമാണ് കടന്നുപോയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram