02:03pm 05 July 2024
NEWS
ലൈം​ഗിക ബന്ധത്തിലേർപ്പെട്ട ശേഷം ബ്രേക്കപ്പായാൽ 10 വർഷം തടവുശിക്ഷ; ഭാരതീയ ന്യായ സംഹിതയുടെ പുരുഷന്മാർ പെട്ടുപോകുന്ന 69-ാം വകുപ്പ് അറിഞ്ഞിരിക്കണം
03/07/2024  08:06 AM IST
nila
ലൈം​ഗിക ബന്ധത്തിലേർപ്പെട്ട ശേഷം ബ്രേക്കപ്പായാൽ 10 വർഷം തടവുശിക്ഷ; ഭാരതീയ ന്യായ സംഹിതയുടെ പുരുഷന്മാർ പെട്ടുപോകുന്ന 69-ാം വകുപ്പ് അറിഞ്ഞിരിക്കണം
HIGHLIGHTS

വസ്‌തുതകൾ മറച്ചുവെച്ചോ വഞ്ചനയിലൂടെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് പഴയ ഇന്ത്യൻ ശിക്ഷാനിയമത്തിൽ പ്രത്യേക വ്യവസ്ഥകളുണ്ടായിരുന്നില്ല. 

ന്യൂഡൽഹി: ഈ മാസം ഒന്നുമുതലാണ് രാജ്യത്ത് ഭാരതീയ ന്യായ സംഹിക നിലവിൽ വന്നത്. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരം വന്ന നിയമം പക്ഷേ പുരുഷന്മാർക്ക് വലിയ പണിയാകുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭാരതീയ ന്യയ സംഹിതയുടെ 69-ാം വകുപ്പിൽ വിവാഹത്തിൻ്റെ പേരിൽ ഉൾപ്പെടെ വഞ്ചനയിലൂടെയുള്ള ലൈംഗിക ബന്ധത്തിന് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് വ്യക്തമാക്കുന്നു. എന്നാൽ, ഈ നിയമം വ്യാപകമായി ദുരുപയോ​ഗം ചെയ്യപ്പെട്ടേക്കാമെന്നാണ് നിയമ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പങ്കാളികളുമായി ബന്ധം വേർപെടുത്തിയ ശേഷം സ്ത്രീകൾ പുരുഷന്മാരെ ഉപദ്രവിക്കാനും ജയിലിലടയ്ക്കാനും സെക്ഷൻ 69 ഉപയോഗിക്കുമെന്നാണ് വിദഗ്ധർ ആശങ്കപ്പെടുന്നത്.

 വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താൽ, അത് പിന്തുടരാനുള്ള ഉദ്ദേശ്യമില്ലാതെ ലൈംഗിക ബന്ധം സ്ഥാപിക്കുകയാണെങ്കിൽ, ഒരാൾക്ക് 10 വർഷം വരെ തടവ് ശിക്ഷയെന്നാണ് ന്യായസംഹിതയുടെ 69-ാം വകുപ്പിൽ പറയുന്നത്. വസ്‌തുതകൾ മറച്ചുവെച്ചോ വഞ്ചനയിലൂടെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് പഴയ ഇന്ത്യൻ ശിക്ഷാനിയമത്തിൽ പ്രത്യേക വ്യവസ്ഥകളുണ്ടായിരുന്നില്ല. എന്നാൽ, ആരെങ്കിലും, വഞ്ചനാപരമായ മാർഗത്തിലൂടെയോ, അത് നിറവേറ്റാൻ ഉദ്ദേശമില്ലാതെ ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട്, അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, അത്തരം ലൈംഗിക ബന്ധങ്ങൾ ബലാത്സംഗ കുറ്റത്തിന് തുല്യമല്ലെങ്കിലും പത്ത് വർഷം വരെ നീണ്ടുനിൽക്കുന്ന തടവുശിക്ഷക്കും പിഴയ്ക്കും വിധേയമാകുമെന്ന് ഭാരതീയ ന്യായ സംഹിതയുടെ 69-ാം വകുപ്പിൽ വ്യക്തമാക്കുന്നു.

ഒരു ബന്ധം തകരുമ്പോൾ ബലാത്സംഗം ചെയ്തുവെന്ന് സ്ത്രീകൾ ആരോപിക്കുന്ന കേസുകളുണ്ട്. എന്നാൽ സെക്ഷൻ 69 പ്രകാരം, തെറ്റായ വാഗ്ദാനങ്ങൾ നൽകി ലൈംഗിക ബന്ധത്തിന് സമ്മതം നൽകിയതായി സ്ത്രീകൾക്ക് അവകാശപ്പെടാം. അത്തരത്തിൽ ഒരിക്കൽ ഉഭയസമ്മതപ്രകാരം നടന്ന ലൈം​ഗിക ബന്ധത്തിന്റെ പേരിൽ പുരുഷന്മാർ 10 വർഷം വരെ തടവുശിക്ഷ അനുഭവിക്കാൻ ഇടയാകുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL