09:45am 01 July 2024
NEWS
അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ച സിപിഎം നേതാവ് കൂടിയായ മുതിർന്ന അഭിഭാഷകനെതിരെ കേസ്

26/06/2024  03:56 PM IST
nila
അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ച സിപിഎം നേതാവ് കൂടിയായ മുതിർന്ന അഭിഭാഷകനെതിരെ കേസ്

കൊല്ലം: അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ച സിപിഎം നേതാവ് കൂടിയായ മുതിർന്ന അഭിഭാഷകനെതിരെ കേസ്. കൊല്ലത്തെ മുതിർന്ന അഭിഭാഷകനും സിപിഎം നേതാവുമായ ഷാനവാസ്ഖാനെതിരെയാണ് യുവതിയുടെ പരാതിയിൽ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്.  ഷാനവാസ് ഖാൻ തന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തി കടന്നുപിടിച്ചെന്നും ചുംബിക്കാൻ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. 

നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് യുവതിയും സഹപ്രവർത്തകനും കൊല്ലത്തെ മുതിർന്ന അഭിഭാഷകനും സിപിഎം നേതാവുമായ ഷാനവാസ്ഖാന്റെ ഓഫീസിൽ എത്തിയത്. ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്ത ശേഷം അഭിഭാഷകയും സുഹൃത്തും മടങ്ങി. ഇതിനു ശേഷം ഷാനവാസ് ഖാൻ യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി കടന്നുപിടിച്ചെന്നും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു. അടുത്ത ദിവസം ഷാനവാസ് ഖാൻ യുവതിയെ ഫോണിൽ വിളിച്ച് മാപ്പ് ചോദിച്ചു. ഇതിന് തെളിവായി ഫോൺ സംഭാഷണവും അഭിഭാഷകയായ യുവതി പുറത്തുവിട്ടു. എന്നാൽ അന്നു വൈകിട്ടോടെ യുവതി ബാർ അസോസിയേഷനിൽ ഇ മെയിലായി പരാതി നൽകി. 

അഭിഭാഷകനെതിരെ ബാർ അസോസിയേഷന് പരാതി നൽകിയതിന് പിന്നാലെ ഒത്തുതീർപ്പ് ശ്രമം നടന്നു.എന്നാൽ താൻ നേരിട്ട അനീതിക്കെതിരെ അഭിഭാഷകൻ പരസ്യമായി മാപ്പു പറയണമെന്ന് യുവതി ഉപാധി വെച്ചു. വ്യാഴാഴ്ച്ച മാപ്പ് പറയാമെന്നായിരുന്നു ഷാനവാസ് ഖാൻ അറിയിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. അതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam