06:06am 08 July 2024
NEWS
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ തോല്‍വിയില്‍ വീണ്ടും തുറന്ന വിമർശനം നടത്തി മുതിർന്ന നേതാവ് തോമസ് ഐസക്

04/07/2024  11:46 AM IST
സണ്ണി ലൂക്കോസ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ തോല്‍വിയില്‍ വീണ്ടും തുറന്ന വിമർശനം നടത്തി മുതിർന്ന നേതാവ് തോമസ് ഐസക്

എല്‍ഡിഎഫ് അടിത്തറയിലെ ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയെന്നും ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം പരിശോധനകള്‍ തുടരുന്നതിനിടയിലാണ് തോമസ് ഐസക് സോഷ്യല്‍ മീഡിയ വഴി പ്രതികരണം നടത്തിയത്. ശബരിമല വിഷയം പോലുള്ള അനുകൂല ഘടകം ഇല്ലാതിരുന്നിട്ടും ബിജെപി വോട്ട് വർദ്ധിപ്പിച്ചു.

അമ്ബലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളില്‍ നിന്ന് പാർട്ടി അംഗങ്ങള്‍ പിൻവാങ്ങി. ഇത് ആർഎസ്‌എസിന് സഹായകരമായി. ജാതി സാമുദായിക സംഘടനകളെ സ്വാധീനിക്കാനുള്ള ശ്രമത്തില്‍ ആർഎസ്‌എസും ബിജെപിയും ഒരു പരിധി വരെ വിജയിച്ചു. എൻഎസ്‌എസ് നേതൃത്വം ആർഎസ്‌എസിനെ അകറ്റിയെങ്കിലും കരയോഗങ്ങളില്‍ വലിയ പങ്ക് ആർ എസ് എസ് നിയന്ത്രണത്തിലാണ്. ബിഡിജെഎസും ആർ എസ് എസ് ശാഖയോഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നു. .
ഏതൊക്കെ സാമൂഹ്യ വിഭാഗങ്ങളാണ് ബിജെപിയിലേക്ക് മാറിയതെന്ന് പഠിക്കണം. ഉറച്ച നിലപാടാണോ ഫ്ലോട്ടിങ് വോട്ടുകളുടെ സ്വഭാവമാണോ എന്നും പരിശോധിക്കണമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA