11:05am 08 July 2024
NEWS
ജഡ്ജിയുടെ പേരിൽ കോഴ: ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തൽ
24/01/2023  09:56 AM IST
Veena
ജഡ്ജിയുടെ പേരിൽ കോഴ: ഹൈക്കോടതി അഭിഭാജഡ്ജിയുടെ പേരിൽ കോഴ: ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തൽഷകനെതിരെ ഗുരുതര കണ്ടെത്തൽ
HIGHLIGHTS

എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ കക്ഷിയായ നിർമാതാവിന് 25 ലക്ഷം രൂപ ചിലവായി

കൊച്ചി:  ജഡ്ജിക്ക് നൽകാനെന്ന പേരിൽ സിനിമാ നിർമാതാവിനെ തെറ്റിദ്ധരിപ്പിച്ച് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ കോഴ വാങ്ങിയ സംഭവം ഗുരുതരമെന്ന് ഹൈക്കോടതി വിജിലൻസിന്റെ കണ്ടെത്തൽ. ജസ്റ്റിസുമാരായ പി വി കുഞ്ഞികൃഷ്ണൻ, മുഹമ്മദ് മുസ്താക്ക്, സിയാദ് റഹ്‌മാൻ എന്നീ ജഡ്ജിമാരുടെ പേരിൽ അഡ്വക്കറ്റ് സൈബി ജോസ് 72 ലക്ഷം പണം കൈപ്പറ്റിയെന്നാണ് അഭിഭാഷകർ വിജിലൻസിന് മൊഴി നൽകിയത്. 4 അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്. ഒരു ജഡ്ജിയുടെ പേരിൽ മാത്രം സൈബി 50 ലക്ഷം വാങ്ങിയെന്നാണ് കണ്ടെത്തൽ.

എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ കക്ഷിയായ നിർമാതാവിന് 25 ലക്ഷം രൂപ ചിലവായി. ഇതിൽ 15 ലക്ഷം സൈബി ഫീസ് ഇനത്തിൽ വാങ്ങുകയായിരുന്നു. 5 ലക്ഷം കുറയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ജഡ്ജിക്ക് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി പറഞ്ഞെന്നുമാണ് അഭിഭാഷകർ നൽകിയിരിക്കുന്ന മൊഴി.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA