09:24am 01 July 2024
NEWS
കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമം വര്‍ധിക്കുന്നത് ആശങ്കാജനകം: വിമന്‍ ഇന്ത്യാ മൂവ്മെന്റ്
19/12/2023  07:14 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമം വര്‍ധിക്കുന്നത് ആശങ്കാജനകം: വിമന്‍ ഇന്ത്യാ മൂവ്മെന്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന ട്രഷറര്‍ മഞ്ജുഷാ മാവിലാടം. 2022 ല്‍ മാത്രം 4582 കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷവും കേസുകളുടെ എണ്ണം ഭയാനകമായ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. 2023 ഒക്ടോബര്‍ വരെ മാത്രം 3872 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമം തടയുന്നതിന് 2012 ല്‍ പോക്സോ നിയമം നിലവില്‍ വന്നെങ്കിലും അതിക്രമങ്ങള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഒരേ കേസില്‍ തന്നെ ഒന്നിലധികം അതിജീവിതകള്‍ ഉണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഇത്തരത്തില്‍ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് 16 ശിശുക്കളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സ്വന്തം മാതാപിതാക്കളും രക്തബന്ധുക്കളും കുടുംബാംഗങ്ങളും പ്രതികളാകുന്ന പോക്സോ കേസുകള്‍ മലയാളികള്‍ ഞെട്ടലോടെയാണ് കേള്‍ക്കുന്നത്. വണ്ടിപ്പെരിയാറില്‍ പിഞ്ചു ബാലിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി രക്ഷപ്പെടാനിടയായ പ്രോസിക്യൂഷന്റെ വീഴ്ച രാഷ്ട്രീയ സമ്മര്‍ദ്ധത്തിന്റെ ഭാഗമാണന്നും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പഴുതുകളടച്ച നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.

 

ബാബിയ ശരീഫ്
മീഡിയാ ഇന്‍ചാര്‍ജ്
ഫോണ്‍: 99957 40028

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram