11:30am 08 July 2024
NEWS
ഓഹരി വിപണിയില്‍ വന്‍തിരിച്ചടി നേരിട്ട് അദാനി , പത്ത് കമ്പനികളും നഷ്ടത്തില്‍
27/01/2023  12:09 PM IST
Veena
ഓഹരി വിപണിയില്‍ വന്‍തിരിച്ചടി നേരിട്ട്  അദാനി , പത്ത് കമ്പനികളും നഷ്ടത്തില്‍
HIGHLIGHTS

സെൻസെക്‌സിൽ 338 പോയിന്റും, നിഫ്റ്റിയിൽ 65 പോയിന്റുമാണ് ഇടിവ് നേരിട്ടിരിക്കുന്നത്.

 ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വിപണിയിൽ കനത്ത ഇടിവ് നേരിട്ടത്. 46,000 കോടി രൂപയുടെ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിലായി അദാനി നേരിട്ടത്. ഇതേ നിലതുടരുകയാണ് ഓഹരിവിപണിയിൽ ഇന്നും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിൻറെ എല്ലാ ഓഹരികളും വൻ നഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്. സെൻസെക്‌സിൽ 338 പോയിന്റും, നിഫ്റ്റിയിൽ 65 പോയിന്റുമാണ് ഇടിവ് നേരിട്ടിരിക്കുന്നത്.

 അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് 19.2 ശതമാനം, അദാനി ടോട്ടൽ ഗ്യാസ് 19.1 ശതമാനം, അദാനി ഗ്രീൻ എനർജി 15.8 ശതമാനം എന്നിങ്ങനെയാണ് തിരിച്ചടി നേരിട്ട പ്രധാന ഓഹരികൾ. ബുധനാഴ്ച മാത്രം അദാനിയുടെ ഏഴ് ലിസ്റ്റഡ് ഗ്രൂപ്പ് കമ്പനികൾക്ക് 10.73 ബില്യൺ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്. 2020 മാർച്ചിന് ശേഷമുളള ഏറ്റവും വലിയ ഇടിവാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

എന്നാൽ, തിരിച്ചടികൾ ഉണ്ടാകുന്ന സമയത്ത് തന്നെ അദാനി എന്റർപ്രൈസസ് തുടർ ഓഹരി സമാഹരണവുമായി (എഫ്പിഒ) മുന്നോട്ട് പോകുകയാണ്. 20,000 കോടി രൂപ സമാഹരിക്കാൻ വേണ്ടിയാണ് എഫ്പിഒ നടത്തുന്നത്.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL