08:02am 03 July 2024
NEWS
മോദി സർക്കാരിന്റെ ഭരണത്തിൽ ജമ്മു കശ്മീരിലെ സ്ഥിതി​ഗതികൾ മെച്ചപ്പെട്ടെന്ന് ഷെഹ്‌ല റഷിദ്
16/08/2023  06:06 PM IST
nila
 മോദി സർക്കാരിന്റെ ഭരണത്തിൽ ജമ്മു കശ്മീരിലെ സ്ഥിതി​ഗതികൾ മെച്ചപ്പെട്ടെന്ന് ഷെഹ്‌ല റഷിദ്
HIGHLIGHTS

ഷാ ഫൈസൽ സ്ഥാപിച്ച ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റിൽ ഷെഹ്‍ല പ്രവർത്തിച്ചിരുന്നു. 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മനുഷ്യാവകാശ പ്രവർത്തകയും ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ വൈസ് പ്രസി‍ഡന്റുമായ ഷെഹ്‌ല റഷിദ്. മോദി സർക്കാരിന്റെ ഭരണത്തിൽ ജമ്മു കശ്മീരിലെ സ്ഥിതി​ഗതികൾ മെച്ചപ്പെട്ടെന്ന് ഷെഹ്‌ല റഷിദ് ചൂണ്ടിക്കാട്ടുന്നു.  മോദി സർക്കാരിനും ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറിനും കീഴിൽ താഴ്‌വരയിലെ മനുഷ്യാവകാശങ്ങൾ മെച്ചപ്പെട്ടെന്നായിരുന്നു ഷെഹ്‍ല എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചത്. നേരത്തേ, മോദി സർക്കാരിനെതിരായ നിലപാടുകളിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച യുവതിയാണ് ഷെഹ്‌ല റഷിദ്.

ജെഎൻയുവിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തകയായിരിക്കെ തന്നെ മോദി സർക്കാരിനെതിരെ നിലപാടെടുത്താണ് ഷെഹ്‍ല വാർത്തകളിൽ നിറഞ്ഞിരുന്നത്. 2016ൽ രാജ്യദോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭങ്ങളുടെ മുൻനിരയിലും ഷെഹ്‍ല ഉണ്ടായിരുന്നു. കശ്മീരിൽ സൈന്യത്തിന്റെ ഇടപെടലുകൾ അവസാനിപ്പിക്കണം എന്നതായിരുന്നു നേരത്തേ ഇവരുടെ നിലപാട്. 

ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ സ്ഥാപിച്ച ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റിൽ ഷെഹ്‍ല പ്രവർത്തിച്ചിരുന്നു. കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി കഴിഞ്ഞ മാസമാണ് ഇരുവരും പിൻവലിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL