01:52pm 05 July 2024
NEWS
കണ്ണൂരിലേക്ക് പുതിയ പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ച് റയിൽവെ

29/06/2024  09:55 AM IST
nila
കണ്ണൂരിലേക്ക് പുതിയ പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ച് റയിൽവെ

കണ്ണൂർ: കണ്ണൂരിലേക്ക് പുതിയ പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ച് റയിൽവെ. തിരക്ക് കുറയ്ക്കുക ലക്ഷ്യമിട്ടാണ്  ഷൊർണൂർ-കണ്ണൂർ റൂട്ടിൽ റയിൽവെ പുതിയ പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലായ് രണ്ടുമുതൽ  ആഴ്ചയിൽ നാലുദിവസം പാസഞ്ചർ സർവീസ് നടത്തും. 10 ജനറൽ കോച്ചുകളുള്ള ട്രെയിൻ ഒരുമാസത്തേക്കാണ് താത്ക്കാലികമായി സർവീസ് നടത്തുക. 

ഷൊർണൂർ-കണ്ണൂർ സർവീസ് (06031) ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും കണ്ണൂർ-ഷൊർണൂർ സർവീസ് (06032) ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ്.  വൈകിട്ട് 3.40-ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പട്ടാമ്പി-3.54, കുറ്റിപ്പുറം-4.13, തിരൂർ-4.31, താനൂർ-4.41, പരപ്പനങ്ങാടി-4.49, ഫറൂഖ്-5.15, കോഴിക്കോട്-5.30, കൊയിലാണ്ടി-6.01, വടകര-6.20, മാഹി-6.33, തലശ്ശേരി-6.48 എന്ന സമയക്രമത്തിൽ 7.40-ന് കണ്ണൂരിലെത്തും.

കണ്ണൂരിൽനിന്ന് രാവിലെ 8.10-ന് പുറപ്പെടുന്ന ‍ട്രെയിൻ തലശ്ശേരി-8.25, മാഹി-8.36, വടകര-8.47, കൊയിലാണ്ടി-9.09, കോഴിക്കോട്-9.45, ഫറൂഖ്-10.05, പരപ്പനങ്ങാടി-10.17, താനൂർ-10.26, തിരൂർ-10.34, കുറ്റിപ്പുറം-10.49, പട്ടാമ്പി-11.01 എന്ന സമയക്രമത്തിൽ 12.30-ന് ഷൊർണൂരെത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur