10:10am 08 July 2024
NEWS
പത്തനംതിട്ടയിലെ സർക്കാർ ഓഫീസിൽ ജോലി സമയത്ത് ജീവനക്കാരുടെ റീൽസ് ചിത്രീകരണം; എട്ടുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്

03/07/2024  12:18 PM IST
nila
പത്തനംതിട്ടയിലെ സർക്കാർ ഓഫീസിൽ ജോലി സമയത്ത് ജീവനക്കാരുടെ റീൽസ് ചിത്രീകരണം; എട്ടുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ സർക്കാർ ഓഫീസിൽ ജോലി സമയത്ത് ജീവനക്കാരുടെ റീൽസ് ചിത്രീകരണം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എട്ടു ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. തിരുവല്ല നര​ഗരസഭയിലെ ജീവനക്കാരാണ് ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ചത്. ദേവദൂതൻ എന്ന മലയാള സിനിമയിലെ ​ഗാനത്തിന്റെ പശ്ചാത്തലത്തോടെ ആയിരുന്നു ജീവനക്കാരുടെ റീൽസ് ചിത്രീകരണം.

റവന്യുവിഭാ​ഗത്തിലെ വനിതകൾ അടക്കമുള്ള ജീവനക്കാർക്കാണ് നര​ഗരസഭ സെക്രട്ടറി നോട്ടീസയച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശനമായ അച്ചടക്കനടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ കേരള സിവിൽ സർവ്വീസ് ചട്ടം അനുസരിച്ചും മുൻസിപ്പൽ ആക്ട് പ്രകാരവും ഉള്ള ശിക്ഷാ നടപടികളിലേക്ക് കടക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.

ജോലി സമയത്ത് ഓഫീസിൽ റീൽസ് ചിത്രീകരിച്ചു, ഇതിനായി ഓഫീസ് സംവിധാനം ദുരുപയോ​ഗം ചെയ്തു, ദൃശ്യങ്ങൾ സാമൂഹിക മാധ്യങ്ങളിൽ പങ്കുവെച്ചത് പൊതുസമൂഹത്തിൽ ന​ഗരസഭയ്ക്കും ജീവനക്കാർക്കും എതിരായ വികാരം ഉണ്ടാകാൻ കാരണമായി എന്നീ കുറ്റങ്ങളാണ് നോട്ടീസിലുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta