01:59pm 05 July 2024
NEWS
"കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ഷർട്ട് അഴിച്ച് അകത്ത് കയറാൻ ആവശ്യപ്പെട്ടു, ഇത് തികച്ചും മനുഷ്യത്വരഹിതമായ ആചാരമാണ്"
07/09/2023  03:33 PM IST
web desk
HIGHLIGHTS

ഗുരുവിന്റെ 169-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

ബംഗളൂരു: കേരളത്തിലെ ക്ഷേത്രത്തിൽ ദർശനത്തിന് ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടത് വിവേചനമാണെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിലെ ക്ഷേത്രത്തിൽ ദർശനത്തിന് പോയപ്പോൾ തന്നോട് ഷർട്ട് അഴിച്ച് അകത്ത് കയറാൻ അവശ്യപെട്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ശ്രീ നാരായണ ഗുരുവിന്റെ 169-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.


"ഒരിക്കൽ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ അവർ എന്നോട് ഷർട്ട് അഴിച്ച് അകത്ത് കയറാൻ ആവശ്യപ്പെട്ടു. ഞാൻ ക്ഷേത്രത്തിൽ കയറാൻ വിസമ്മതിക്കുകയും പുറത്ത് നിന്ന് പ്രാർത്ഥിക്കാമെന്ന് അവരോട് പറയുകയും ചെയ്തു. ചിലരോട് മാത്രമാണ് അവര്‍ ഷര്‍ട്ടഴിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് തികച്ചും മനുഷ്യത്വരഹിതമായ ആചാരമാണ്.
 ഈശ്വരന് മുന്‍പില്‍ എല്ലാവരും സമന്‍മാരാണ്"..- സിദ്ധരാമയ്യ പറഞ്ഞു. തുടർന്ന് സിദ്ധരാമയ്യയുടെ പരാമർശം വലിയ വിവാദമാവുകയായിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL