07:46am 29 June 2024
NEWS
വവ്വാലിനെ കറിവെച്ച് മക്കൾക്കും നൽകി യുവതി; ഭീതി മാറാതെ നെറ്റിസൺസ്
20/06/2024  10:36 AM IST
nila
വവ്വാലിനെ കറിവെച്ച് മക്കൾക്കും നൽകി യുവതി; ഭീതി മാറാതെ നെറ്റിസൺസ്

വവ്വാലുകൾക്ക് മനുഷ്യരുട മനസ്സിൽ എപ്പോഴും വില്ലൻ പരിവേഷമാണ്. പണ്ടുകാലത്ത് പ്രേതകഥകളിലെ പ്രേതങ്ങളുടെ സന്തത സഹചാരിയായിരുന്നു വവ്വാലുകൾ. എന്നാൽ, നിരവധി മാരകമായ വൈറസുകളെ പേറുന്ന ജീവികളാണ് വവ്വാലുകൾ എന്ന് ആധുനിക ലോകം തിരിച്ചറിഞ്ഞതോടെ ഇപ്പോഴും വവ്വാലുകളെ ഭയത്തോടെ മാത്രമാണ് മനുഷ്യർ നോക്കികാണുന്നത്. ഇപ്പോഴിതാ, വവ്വാലിനെ കഴിവെച്ച് കഴിച്ച യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

ഇന്തോനേഷ്യൻ യുവതിയായ എൽവി കെരായൗവിൻറെ വീഡിയോയാണ് വൈറലാകുന്നത്. ഇന്തോനേഷ്യയിലെ ഏറ്റവും പുരാതനമായ വംശീയ വിഭാഗങ്ങളിലൊന്നാണ് എൽവിയുടെത്. ഇന്തോനേഷ്യയിലെ നോർത്ത് കലിമന്തൻ ദയാക് വില്ലേജിലെ ഈ യുവതി  തവളയും ആമയും മത്സ്യങ്ങളും അണ്ണാനുകളും എന്ന് വേണ്ട കണ്ണിൽ കണ്ട, കൈയിൽ കിട്ടിയ എല്ലാ ജീവികളെയും അവർ തങ്ങളുടെ ആഹാരമാക്കുന്നു. അവ കുടുംബത്തോടൊപ്പം ആസ്വദിച്ച് കഴിക്കുന്നു. ചുറ്റുപാട് നിന്നും കണ്ടെത്തുന്ന എല്ലാ ജീവികളെയും എൽവി കൊന്ന് കറിവയ്ക്കുന്നതിൻറെ വീഡിയോകൾ അവർ തൻറെ സമൂഹ മാധ്യമ പേജിലൂടെ പങ്കുവയ്ക്കുന്നു. എൽവി കെരായൗവിൻറെ സമൂഹ മാധ്യമ പേജായ ഇമാക് പാൻജെറാൻ എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ് വവ്വാലിനെ കറിവെക്കുന്ന വീഡിയോയും പങ്കുവയ്ക്കപ്പെട്ടത്. 

വവാൽ സൂപ്പിൻറെ വീഡിയോയ്ക്ക് താഴെ നിരവധി പേർ എബോള, കൊവിഡ് എന്ന് എഴുതിയപ്പോൾ മലയാളികൾ നിപ്പ എന്നും എഴുതി. അടുത്ത കാലത്തായി ലോകം മൊത്തമുള്ള മനുഷ്യരെ ബാധിച്ച കൊവിഡും മാർബർഗ് വൈറസും ആഫ്രിക്കൻ രാജ്യങ്ങളിൽ ഭീതി പടർത്തിയ എബോളയും കേരളത്തിൽ ഭയം വിതറിയ നിപ്പയും വവാലുമായുള്ള സമ്പർക്കത്തിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന രോഗങ്ങളാണെന്നാണ് ആരോഗ്യ വകുപ്പിൻറെ റിപ്പോർട്ടുകൾ പറയുന്നു. ഈ ഭയം വീഡിയോയ്ക്ക് താഴെയുള്ള കമൻറുകളിൽ കാണാമായിരുന്നു. വാവാലുകളിൽ ഹെനിപാ വൈറസുകളും പേവിഷബാധയുടെ വൈറസും കണ്ടെത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD