12:24pm 26 June 2024
NEWS
ഗാർഹിക തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷയും തൊഴിൽ സുരക്ഷയും ഉറപ്പാക്കണം: കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറം
16/06/2024  06:52 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗാർഹിക തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷയും തൊഴിൽ സുരക്ഷയും ഉറപ്പാക്കണം: കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറം
HIGHLIGHTS

കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാർഹിക തൊഴിലാളി ദിനാഘോഷം കെസിബിസി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. ഡാർളി മാണി, മിനി ജോൺസൺ, ജോസ് മാത്യു, അഡ്വ അജ്ഞലി സൈറസ്, ജോസഫ് ജൂഡ്, ബാബു തണ്ണിക്കോട്, ഫാ. ആൻ്റണി സിജൻ, ശോഭ ആൻ്റണി, ബിജു പുത്തൻപുരയ്ക്കൽ തുടങ്ങിയവർ സമീപം

ഗാർഹിക തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷയും തൊഴിൽ സുരക്ഷയും ഉറപ്പാക്കണമെന്ന് കേരള ലേബർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള
കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറം ആവശ്യപ്പെട്ടു. 
ഗാർഹിക തൊഴിലാളികൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്ന  സർക്കാരിൻ്റെ നിയമനിർമ്മാണ നടപടികളെ സമ്മേളനം സ്വാഗതം ചെയ്തു.

അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം കെ സി ബിസി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ ഉദ്ഘാടനം ചെയ്തു. കേരള ഡൊമസ്റ്റിക് വർക്കേഴ് സ്ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. അഞ്ജലി സൈറസ് അദ്ധ്യക്ഷയായിരുന്നു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ എൽ എം സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ.ആന്റണി സിജൻ, ജോസ് മാത്യു ഊക്കൻ ,ബിജു പുത്തൻപുരക്കൽ,ശോഭ ആന്റണി, മിനി ജോൺസൺ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam