11:10am 08 July 2024
NEWS
പാർലമെന്റ് അതിക്രമണക്കേസ്: സോഫ്റ്റ്‌ വെയർ എഞ്ചിനീയർ കസ്റ്റഡിയിൽ
22/12/2023  11:40 AM IST
വിഷ്ണുമംഗലം കുമാർ
പാർലമെന്റ് അതിക്രമണക്കേസ്: സോഫ്റ്റ്‌ വെയർ എഞ്ചിനീയർ കസ്റ്റഡിയിൽ

ബംഗളുരു: പാർലമെന്റ് അതിക്രമണക്കേസിലെ മുഖ്യപ്രതി മൈസൂരു സ്വദേശി മനോരഞ്ജന്റെ സുഹൃത്ത് സായ്‌കൃഷ്ണ( 33) യെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. ബംഗളുരു ബി ഐ ടി എഞ്ചിനീയറിങ് കോളേജിൽ മനോരഞ്ജന്റെ സഹപാഠി യായിരുന്നു സായ്കൃഷ്ണ. ഇരുവരും ഹോസ്റ്റലിൽ ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. ബാഗൽകോഡ് മുൻ ഡി വൈ എസ് പി വിട്ടൽ ജാവലിയുടെ മകനായ സായ് കൃഷ്ണ ബംഗളുരുവിലെ ഒരു പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരനാണ്. ബാഗൽകോഡ് വിദ്യാഗിരിയിലെ വീട്ടിൽ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലിചെയ്യവേയാണ് ഡൽഹിയിൽ നിന്ന് പോലീസ് സംഘമെത്തി സായ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്. മനോരഞ്ജൻ സായ് കൃഷ്ണയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഭഗത് സിംഗ് സംഘത്തിൽ സായ് കൃഷ്ണ അംഗമാണോ, മനോരഞ്ജനെ അയാൾ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടോ, പാർലമെന്റ് അതിക്രമണത്തിൽ പങ്കുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഡൽഹിയിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുന്നതmanoraസംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സായ് കൃഷ്ണയുടെ മാതാപിതാക്കൾ കൂട്ടാക്കിയില്ല. എന്നാൽ സായ് കൃഷ്ണ സൽസ്വഭാവിയായ ചെറുപ്പക്കാരനാണെന്നാണ് അയൽവാസികൾ അഭിപ്രായപ്പെട്ടത്. സഹപാഠികളായിരുന്നെങ്കിലും പിന്നീട് സായ് കൃഷ്ണയ്ക്ക് മനോരഞ്ജനുമായി അടുപ്പമുണ്ടായിരുന്നില്ലെന്നാണ് സഹോദരി    പറഞ്ഞത്. എന്നാൽ മനോരഞ്ജന്റെ ഡയറിയിൽ സായ് കൃഷ്ണയെക്കുറിച്ചു പരാമർശമുണ്ടെന്നും പാർലമെന്റ് അതിക്രമണ ദിവസം സായ്കൃഷ്ണ മനോരഞ്ജനെ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും പോലീസ് പറയുന്നു. മനോരഞ്ജന്റെ
മറ്റൊരു സുഹൃത്ത് മൈസൂരു വിജയനഗറിൽ ഹെയർ സ്റ്റൈൽ സലൂൺ നടത്തുന്ന സൂരപ്പയെയും ഡൽഹി പോലീസ് ചോദ്യം ചെയ്തിരുന്നു. ഉത്തർപ്രദേശ് സ്വദേശി അതുൽ കുലശ്രേഷ്ഠ (50) എന്ന ആളെയും ഈ കേസ്സുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL