08:23am 08 July 2024
NEWS
ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു
20/12/2023  04:00 PM IST
web desk
ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു
HIGHLIGHTS

കൊലപാതകത്തിന് പിന്നിലെ കാരണമോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല

ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി മൂലമറ്റം ചേറാടിയിലാണ് സംഭവം. പീലിയാനിക്കൽ കുമാരൻ (70), ഭാര്യ തങ്കമ്മ എന്നിവരാണ് മകൻ അജേഷിൻ്റെ വെട്ടുകൊണ്ട് കൊല്ലപ്പെട്ടത്.


പ്രതിക്കായുള്ള തെരച്ചിലിലാണ് പൊലീസ്. വെട്ടേറ്റയുടൻ തന്നെ കുമാരൻ മരണപ്പെട്ടിരുന്നു. തങ്കമ്മയെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണമോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki