11:58am 08 July 2024
NEWS
വിശാല പ്രതിപക്ഷ മുന്നണിയെ നയിക്കുക സോണിയയും നിതീഷും ചേർന്ന്

06/08/2023  04:21 PM IST
nila
വിശാല പ്രതിപക്ഷ മുന്നണിയെ നയിക്കുക സോണിയയും നിതീഷും ചേർന്ന്
HIGHLIGHTS

പ്രതിപക്ഷ മുന്നണിയെ സോണിയ തന്നെ നയിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നത്‌. 

പുനെ: വിശാല പ്രതിപക്ഷ മുന്നണിയെ നയിക്കുക കോൺ​ഗ്രസ് നേതാവ് സോണിയാ ​ഗാന്ധിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമാകുമെന്ന് റിപ്പോർട്ട്. പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യുടെ ഏകോപന സമിതി ചെയർപേഴ്സണായി സോണിയാ ​ഗാന്ധിയും കൺവീനറായി നിതീഷ് കുമാറും തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ട്. ഓ​ഗസ്റ്റ് 31ന് മുംബൈയിൽ ആരംഭിക്കുന്ന ദ്വിദിന യോ​ഗത്തിലാകും ഇത് സംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടാകുക.

പ്രതിപക്ഷ മുന്നണിയെ സോണിയ തന്നെ നയിക്കണമെന്നാണ് കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നത്‌. അവർ വിസമ്മതിക്കുന്ന പക്ഷം നേതൃസ്ഥാനത്തേക്ക് സോണിയ നിർദ്ദേശിക്കുന്ന ആളാകും ചെയർപേഴ്സണാകുക. ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാൻ കോൺഗ്രസ് നേതൃത്വം സോണിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നിതീഷ് കുമാർ ഇന്ത്യ സഖ്യത്തിന്റെ കൺവീനറാകുന്നതിൽ മറ്റ് പാർട്ടികൾക്ക് എതിരഭിപ്രായമുണ്ടായില്ല എന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത യോഗത്തിൽ ഏകോപന സമിതിയെ തിരഞ്ഞെടുക്കുമെന്ന് ജൂലായ് 18-നു നടന്ന യോഗത്തിനു ശേഷം കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിക്കുകയും ചെയ്തിരുന്നു. മുംബൈയിലെ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL