11:11am 01 July 2024
NEWS
ഇലോൺ മസ്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം തകർത്ത് തരിപ്പണമാക്കും

28/06/2024  07:49 AM IST
nila
ഇലോൺ മസ്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം തകർത്ത് തരിപ്പണമാക്കും

ഇലോൺ മസ്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം തകർത്ത് തരിപ്പണമാക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ തകർക്കാനുള്ള കരാർ മസ്കിന്റെ സ്പേസ് എക്സ് സ്വന്തമാക്കി. ഇതിനായി നാസയുമായി 7032 കോടി രൂപയുടെ കരാറിലാണ് സ്പേസ് എക്സ് ഏർപ്പെട്ടിരിക്കുന്നത്.

  2031 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം നാസ പ്രഖ്യാപിച്ചിരുന്നു. 430 ടണ്ണോളം ഭാരം വരുന്ന നിലയത്തെ പസിഫിക് സമുദ്രത്തിലേക്കു തള്ളിയിടാൻ കരുത്തുള്ള വാഹനം കമ്പനി നിർമിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുമ്പോൾ നിലയത്തിന്റെ വലിയൊരു പങ്കും കത്തിയമരുമെങ്കിലും ബാക്കി ആളപായമുണ്ടാക്കാത്ത വിധം സമുദ്രത്തിൽ വീഴുന്ന തരത്തിലായിരിക്കും ക്രമീകരണമെന്നാണു കരുതുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD