12:04pm 26 June 2024
NEWS
സിബി കാട്ടാമ്പള്ളിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു
15/06/2024  04:22 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സിബി കാട്ടാമ്പള്ളിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സ്കൂൾ ഓഫ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സിബി കാട്ടാമ്പള്ളിയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അനുശോചിച്ചു.

സിബി കാട്ടാമ്പള്ളി കഴിഞ്ഞ വർഷത്തെ നിയമസഭാ മാധ്യമ അവാർഡ് നിർണ്ണയ സമിതിയിലെ അംഗമായിരുന്നു.  ഇദ്ദേഹം മലയാള മനോരമയുടെ അസിസ്റ്റന്റ് എഡിറ്ററായാണ് റിട്ടയർ ചെയ്തത്. 

40 വർഷത്തിലേറെ മാധ്യമ രംഗത്ത് സജീവമായിരുന്നു സിബി കാട്ടാമ്പള്ളി. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA