09:10am 08 July 2024
NEWS
14 പേര്‍ക്ക് ശ്രീമദ്‌നാരായണീയ ശ്രേഷ്ഠാചാര്യ പുരസ്‌കാരം
03/07/2024  06:15 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
14 പേര്‍ക്ക് ശ്രീമദ്‌നാരായണീയ ശ്രേഷ്ഠാചാര്യ പുരസ്‌കാരം
HIGHLIGHTS
കൊച്ചി :അഖില ഭാരത നാരായണീയ മഹോത്സവ സമിതിയും പ്രശാന്തി വിശ്വഭാരത ദര്‍ശന സേവാ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ ശ്രീമദ് നാരായണീയ ശ്രേഷ്ഠാചാര്യ പുരസ്‌കാരത്തിന് 14 പേര്‍ അര്‍ഹരായതായി പ്രശാന്തി വിശ്വഭാരത ദര്‍ശന സേവാ ട്രസ്റ്റി ആര്‍ നാരായണ പിള്ള അറിയിച്ചു. ഗിരിജാ രാജന്‍(ചെറായി, എറണാകുളം), ജി. മീന (വട്ടിയൂര്‍ക്കാവ്,തിരുവനന്തപുരം), ടി പി സുമംഗല (കൂറ്റനാട്,പാലക്കാട്), മംഗളം രാമസ്വാമി (ശ്രീവരാഹം, തിരുവനന്തപുരം), കെ വി സരസ്വതി (ഇരുമ്പു പാലം, ആലപ്പുഴ), കരിയം സോമശേഖരന്‍ (ചെമ്പഴന്തി, തിരുവനന്തപുരം), കെ എസ് വിജയലക്ഷ്മി (റാന്നി, പത്തനംതിട്ട), ടി എന്‍ സരസ്വതി (കൊടുങ്ങൂര്‍, കോട്ടയം), സുമതി ആര്‍ നായര്‍ (അന്നമനട, തൃശൂര്‍), ഉത്തമ കെ നമ്പൂതിരി(തൃക്കാരിയൂര്‍, എറണാകുളം), രമാദേവി (പടിഞ്ഞാറേക്കര, വൈയ്ക്കം), പത്മകുമാരി (പാല്‍ക്കുളങ്ങര, തിരുവനന്തപുരം), ഗീത ഒ നായര്‍ (തിരുവനന്തപുരം), വനജ മോഹനന്‍ (തൃക്കാക്കര, എറണാകുളം) എന്നിവരാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്. രണ്ടു ലക്ഷം നാരായണീയ പഠിതാക്കളുടെ അഭിപ്രായ സര്‍വ്വേയിലൂടെയും ' സാന്ദ്രാനന്ദം ' ഉപന്യാസ മല്‍സരത്തിലൂടെയുമാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്നും ആര്‍ നാരായണ പിള്ള പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam