07:59am 08 July 2024
NEWS
റേഷൻ വിതരണത്തിന് സിവിൽ സപ്ലൈസ് കോർപറേഷന് 185.64 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
19/12/2023  01:33 PM IST
web desk
റേഷൻ വിതരണത്തിന് സിവിൽ സപ്ലൈസ് കോർപറേഷന് 185.64 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
HIGHLIGHTS

റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്


റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് കോർപറേഷന് 185.64 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം 9 മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഇതേ തുടർന്നാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA