12:51pm 05 July 2024
NEWS
സീറോ മലബാർ സഭ
ദിനത്തിൽ മേജർ ആർച്ച്
ബിഷപ്പ് ബസിലീക്കയിൽ ഏകീകൃത
ബലി അർപ്പിക്കാൻ സ്വയം മുന്നോട്ട് വരണം

01/07/2024  05:52 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സീറോ മലബാർ സഭ ദിനത്തിൽ മേജർ ആർച്ച് ബിഷപ്പ് ബസിലീക്കയിൽ ഏകീകൃത ബലി അർപ്പിക്കാൻ സ്വയം മുന്നോട്ട് വരണം

കൊച്ചി :സീറോ മലബാർ സഭദിനമായ ( സെൻറ് തോമസ് ദിനം ദുഖ്റോന തിരുനാൾ)ജൂലായ് 3 ന് എറണാകുളം - അങ്കമാലി മേജർ അതിരൂപതയിൽ നടക്കുന്ന ഏകീകൃതബലി അർപ്പണത്തിന് എറണാകുളം സെൻറ് മേരീസ് ബസിലിക്ക കത്തിഡ്രലിൽ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, അപ്പ്സ്തോലിക്ക് അഡ്മിനിസ്ട്രേറേറ്റർമാർ ബോസ്കോ പൂത്തൂർ എന്നിവർ സ്വയം മുന്നോട്ട് വന്ന് ഏകികൃതബലി അർപ്പണം നടത്തണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ഭാരവാഹികൾ എറണാകുളം പ്രസ് ക്ലബിൽ നടത്തിയ പത്ര / വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏകീകൃതബലി അർപ്പിക്കാത്ത പള്ളികളിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കണം. കൂടാതെ ഈ പള്ളികളിലെ അനുസരിക്കാത്ത വൈദീകരെ പുറത്താക്കുകയും പള്ളി അടച്ച്പൂട്ടൂകയും വേണം. വിമത പുരോഹിതർ വിശ്വാസികളെ പറഞ്ഞ് തെറ്റിധരിപ്പിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. തെറ്റിധാരണ പരത്തി സീറോ മലബാർ സഭയെ പൊതു സമൂഹത്തിൽ അവമതിപ്പിന് ഇടയാക്കിയവരെ വിശ്വാസ സമൂഹം തിരിച്ചറിയണം. സിനഡ് തീരുമാനങ്ങളെ അട്ടിമറിച്ച അഞ്ച് മെത്രാൻ മാരെ ആഗസ്റ്റിൽ നടക്കുന്ന സിനഡിൽ പങ്കെടുപ്പിക്കരുതെന്ന് സി എൻ എ. അൽമായ നേതാക്കൾ അഭിപ്രായപ്പെട്ടു. മൂന്നാം തീയതിക്ക് ശേഷവും അതിരൂപതയിലെ ഏതെങ്കിലും പള്ളികളിൽ ഏകീകരണ ബലി അർപ്പിക്കാത്ത വൈദീകർക്കെതിരെ ശിക്ഷ നടപടി ഉടൻ പ്രഖ്യാപിക്കണം. അല്ലാത്ത പക്ഷം മേജർ ആർച്ച്ബിഷപ്പ് ഉൾപ്പെടെയുള്ള സിനഡ് പിതാക്കൻമാരെ പുറത്തിറങ്ങാ സി.എൻ.എ. അനുവദിക്കില്ല. ഈ അനുസരണകേട് ഇങ്ങനെ തുടർന്ന് പോയാൽ വരും നാളുകളിൽ സഭ അനുകൂല വിശ്വാസികളുടെ ശക്തമായ പ്രതിഷേധ സമരങ്ങളെ ബിഷപ്പുമാർ അഭിമുഖികരിക്കേണ്ടിവരും. ഇതിൻ്റെ മുന്നോടിയായി നാലാം തീയതി രാവിലെ 11 ന് സഭ ആസ്ഥാന കാര്യാലയമായ കാക്കനാട് സെൻറ് തോമസ് മൗണ്ടിലേക്ക് ചാട്ടവാർ പ്രയോഗം എന്നി പ്രതിഷേധ സമരം ഉണ്ടാകുമെന്ന് സി എൻ എ ചെയർമാൻ ഡോ. എം.പി. ജോർജ് അറിയിച്ചു. സെൻറ് തോമസ് ദിനത്തിൽ അതിരൂപതയിലെ വിവിധ പള്ളികളിൽ ഏകീകരണ ബലി അർപ്പിക്കുന്ന വൈദീകർക്കും വിശ്വാസികൾക്കും മതിയായ പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരം നിയമസഭ മന്ദിര ത്തിൽ വച്ച് സിഎൻഎ അൽമായ നേതാക്കൾ കാര്യങ്ങൾ നേരിട്ട് ധരിപ്പിച്ചതായി അവർ അറിയിച്ചു. ഏകീകരണ കുർബാന വിഷയത്തിൽ സിനഡ് പിതാക്കൻമാർ കാണിക്കുന്ന അറുപിന്തിരിപ്പൻ സമീപനങ്ങൾക്കെതിരെ ഭാവി പ്രതിഷേധ സമരങ്ങൾക്ക് രൂപം കൊടുക്കുന്നതിന് വേണ്ടി ഇന്ന് (ജൂലായ് 2 ചൊവ്വ) വൈകീട്ട് 3 ന് ആലുവയിൽ കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ ഉന്നതാധികാര സമിതി കൂടി തീരുമാനിക്കും. സഭ ആസ്ഥാന ദൈവാലയത്തിൽ ഏകീകൃതബലി (സെൻ്റ് തോമസ് ദിനത്തിൽ) അർപ്പിച്ച് അതിരൂപതയിലെ വൈദീകർക്കും വിശ്വാസികൾക്കും മാതൃക തരണ്ടേവർ അന്നേ ദിവസം മറ്റ് രൂപതയിലെ പരിപാടിയിൽ പങ്കെടുക്കുന്നത് വളരെ വിചിത്രവും വേദനജനകവും പ്രതിഷേധാർഹർവുമാണ്. ഇത് ആരുടെ ഹിതം നിറവേറ്റനാണ്. സി.എൻ.എ. അൽമായ സമുദായ നേതാക്കൾ പത്രസമ്മേളനത്തിൽ ചോദിച്ചു. ബിഷപ്പുമാർ വിശ്വാസ വഞ്ചനയും സഭ പ്രബോധനങ്ങളുടെ ലംഘനവുമാണ് ഇപ്പോൾ നടത്തി പോരുന്നത്. സഭയോടൊപ്പം നിൽക്കുന്ന വിശ്വാസികളെ സംരക്ഷിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിലും വിമത പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ സിനഡ് പിതാക്കൻമാർ ഒന്നടങ്കം സ്വയം സ്ഥാനത്യാഗം ചെയ്യണം. പത്ര / വാർത്ത സമ്മേളനത്തിൽ കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം.പി. ജോർജ്, വക്താവ് ഷൈബി പാപ്പച്ചൻ, ഉന്നതാധികാര സമിതി അംഗങ്ങളായ ഡേവീസ് ചൂരമന, ഷിജു സെബാസ്റ്റ്യൻ, ജോയി വർഗീസ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam