07:51am 03 July 2024
NEWS
തോൽവി അറിയാതെ അജയ്യരായി T20 ലോക കപ്പുമായി ഇന്ത്യ

30/06/2024  06:05 AM IST
nila
തോൽവി അറിയാതെ അജയ്യരായി T20 ലോക കപ്പുമായി ഇന്ത്യ

ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ഫൈനലിൽ ​ദക്ഷിണാഫ്രിക്കയെ ഏഴു റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ ഉയർ‍ത്തിയ 177 റൺസ് എന്ന വിജയ ലക്ഷ്യം മറികടക്കാൻ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞില്ല. വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്. പേസ് ബോളർ ജസ്പ്രീത് ബുംറയാണ് ടൂർണമെൻ്റിൻ്റെ താരം. 

നിശ്ചിത ഓവർ പിന്നിട്ടപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 176 റൺസ് നേടി. 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് ദക്ഷിണാഫ്രിക്കയക്ക് നേടാനായത്. ഒരു മത്സരത്തിലും പരാജയം നേടാതെയാണ് ഇന്ത്യ ഇത്തവണ ലോകകപ്പിൽ മുത്തമിടുന്നത്. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ സജ്ഞു സാംസൺ അംഗമായിരുന്നു എന്നതിനാൽ മലയാളികൾക്കും അഭിമാനിക്കാം. അവസാന ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ ശ്രീശാന്തും ടീമിൻ്റെ ഭാഗമായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS