08:04am 29 June 2024
NEWS
ബാബർ അസമിനെ ട്രോളി പാകിസ്ഥാൻ പാർലമെൻ്റ്
23/06/2024  07:17 AM IST
nila
ബാബർ അസമിനെ ട്രോളി പാകിസ്ഥാൻ പാർലമെൻ്റ്

യുഎസ്എയിൽ നടന്ന ടി20 ലോകകപ്പിലെ പാക്കിസ്ഥാൻ്റെ മോശം പ്രകടനത്തിന് പിന്നാലെ ക്യാപ്റ്റൻ ബാബർ അസമിന് രൂക്ഷ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്.  യുഎസ്എയോടും ഇന്ത്യയോടും ഞെട്ടിക്കുന്ന തോൽവികൾ ഏറ്റുവാങ്ങിയ പാകിസ്ഥാൻ നേരത്തേതന്നെ ടൂർണമെന്റിൽ നിന്നും പുറത്തായതോടെ ക്യാപ്റ്റനെന്ന നിലയിൽ ബാബറിൻ്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. ഇപ്പോഴിതാ, പാകിസ്ഥാൻ പാർലമെന്റിലും ബാബർ അസമിനെ ട്രോളുകയാണ്. പാർലമെന്റം​ഗമായ അബ്ദുൾ ഖാദർ പട്ടേലാണ് ബാബർ അസമിന പാർലമെന്റിനുള്ളിൽ പരി​ഹസിച്ചത്. 

"നമ്മുടെ ക്രിക്കറ്റ് ടീമിന് എന്താണ് കുഴപ്പം? അവർ അമേരിക്കയോട് തോറ്റു, അവർ ഇന്ത്യയോട് തോറ്റു. ബാബർ അസം തൻ്റെ മുതിർന്ന ക്രിക്കറ്റ് താരങ്ങളിൽ ഒരാളിൽ നിന്ന് പാഠം ഉൾക്കൊള്ളണം [ഇമ്രാൻ ഖാനെക്കുറിച്ച്] തോറ്റതിന് ശേഷം ഒരു പാർട്ടി നടത്തണം. 'എനിക്കെതിരെ ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്' എന്ന് പരസ്യമായി പ്രസ്താവിക്കുന്ന രേഖകൾ പൊതുജനങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടുക കൂടി ചെയ്താൽ അതിനുശേഷം ആരും അവനെ ചോദ്യം ചെയ്യില്ല, കാര്യം അവസാനിക്കും."- അബ്ദുൾ ഖാദർ പട്ടേൽ പാർലമെന്റിൽ പറഞ്ഞു.

2009-ലെ ചാമ്പ്യന്മാരും 2007-ലും 2022-ലും ഫൈനലിസ്റ്റുകളുമായ പാകിസ്ഥാൻ, യുഎസ്എയോടും ഇന്ത്യയോടും ആദ്യ മത്സരങ്ങളിൽ തോറ്റതിന് ശേഷം ഗ്രൂപ്പ് ഘട്ടം കടക്കുന്നതിൽ പരാജയപ്പെട്ടു. യു.എസ്.എയോടുള്ള അപ്രതീക്ഷിത തോൽവിക്കും ചിരവൈരികളായ ഇന്ത്യയോട് ദയനീയമായ തോൽവിക്കും ശേഷം അയർലൻഡിനെതിരെ ഒരു വിജയം മാത്രമാണ് ടീമിന് നേടാനായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD