07:18am 03 July 2024
NEWS
സമാധാനമെന്ന നിലപാടിൽ നിന്നും മലക്കംമറിഞ്ഞ് പാക് പ്രധാനമന്ത്രി

17/01/2023  05:21 PM IST
nila
സമാധാനമെന്ന നിലപാടിൽ നിന്നും മലക്കംമറിഞ്ഞ് പാക് പ്രധാനമന്ത്രി
HIGHLIGHTS

കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രമേ എന്തെങ്കിലും തരത്തിലുള്ള ചർച്ചക്ക് തയാറാകു എന്നാണ് ഷഹബാസ് ഷെരീഫ് പറയുന്നത്.

ഇസ്ലാമാബാദ്: യുദ്ധമല്ല, സമാധാനമാണ് ആ​ഗ്രഹിക്കുന്നതെന്ന നിലപാടിൽ നിന്നും മലക്കംമറിഞ്ഞ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയുമായി ചർച്ചക്ക് താത്പര്യം പ്രകടിപ്പിച്ച പാക് പ്രധാനമന്ത്രി പിന്നീട്, കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രസ്താവന പുറത്തിറക്കുകയായിരുന്നു. 

കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രമേ എന്തെങ്കിലും തരത്തിലുള്ള ചർച്ചക്ക് തയാറാകു എന്നാണ് ഷഹബാസ് ഷെരീഫ് പറയുന്നത്. വലിയ ഞെരുക്കത്തിലൂടെ രാജ്യം കടന്നുപോകുന്ന അവസ്ഥയിൽ സമാധാനമാണ് ആ​ഗ്രഹിക്കുന്നതെന്നും ഇന്ത്യയും പാകിസ്താനും ഒരുമിച്ച് പോകണമെന്നുമായിരുന്നു ഷഹബാസ് ഷെരീഫ് അഭിമുഖത്തിൽ പറഞ്ഞിരുന്നത്.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD