09:47am 08 July 2024
NEWS
സ്കൂൾ സ്റ്റാഫ് മീറ്റിംഗിങ്ങിലെ സംഘർഷം; അധ്യാപകൻ അറസ്റ്റിൽ
16/11/2023  10:00 AM IST
web desk
സ്കൂൾ സ്റ്റാഫ് മീറ്റിംഗിങ്ങിലെ സംഘർഷം; അധ്യാപകൻ അറസ്റ്റിൽ
HIGHLIGHTS

എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകനടക്കം നൽകിയ പരാതിയിലാണ് നടപടി

കോഴിക്കോട്: സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അക്രമം നടത്തിയ അധ്യാപകൻ പിടിയിൽ. അധ്യാപകനായ എം.പി ഷാജിയാണ് അറസ്റ്റിലായത്. എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകനടക്കം നൽകിയ പരാതിയിലാണ് നടപടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

സംഘർഷത്തിൽ 7 പേർക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ ഭാര്യ സുപ്രീന ചെയ്യുന്ന നരിക്കുനി എരവന്നൂർ എ.യു.പി സ്കൂളിലെ സ്റ്റാഫ് മീറ്റിങ്ങിനിടെയായിരുന്നു സംഭവം. എം.പി ഷാജി സമീപത്തെ പോലൂർ എൽ.പി സ്കൂളിലെ അധ്യാപകനാണ്. 

സ്കൂളിലെ രണ്ട് വിദ്യാർഥികളെ അധ്യാപകർ തല്ലിയ പരാതി അധ്യാപകർ ഇടപെട്ട് ഒത്തുതീർത്തിരുന്നു. എന്നാൽ സുപ്രീന വിവരം പൊലീസിന് കൈമാറിയിരുന്നു. ഇത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തല്ല് ഉണ്ടായത്.

സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സുപ്രീന സഹപ്രവർത്തകർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ബി.ജെ.പി അനുകൂല അധ്യാപക സംഘടന എൻ.ടി.യുവിന്റെ നേതാവായിരുന്നു ഷാജി. കൊടുവളളി എ.ഇ.ഒ വകുപ്പുതല അന്വേഷണവും നടത്തുന്നുണ്ട്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode