06:11am 08 July 2024
NEWS
നന്മ ലക്ഷ്യമിട്ട് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി
05/07/2024  07:35 AM IST
nila
നന്മ ലക്ഷ്യമിട്ട് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി

കൊച്ചി: നന്മ ലക്ഷ്യമിട്ട് അധ്യാപകർ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണത്തിനും അധ്യാപകർക്ക് നടപടി സ്വീകരിക്കാനാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, പെട്ടെന്നുള്ള കോപത്തിൽ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവിധത്തിൽ മർദ്ദിക്കുന്നത് അം​ഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പെരുമ്പാവൂരിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ തല്ലിയ അധ്യാപകനെതിരേ കോടനാട് പോലീസ് രജിസ്റ്റർചെയ്ത കേസിലെ നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവുംകൂടി കണക്കിലെടുത്തേ ഇത്തരം സംഭവങ്ങളിൽ ക്രിമിനൽക്കുറ്റം നിർണയിക്കാനാവൂ എന്നും കോടതി പറഞ്ഞു. ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനായിരുന്നു എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ തല്ലിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA