05:25pm 07 July 2024
NEWS
ലോക കിരീടവുമായി ടീം ഇന്ത്യയെത്തി; വൻ വരവേൽപ്പ് നൽകി രാജ്യം

04/07/2024  07:37 AM IST
nila
ലോക കിരീടവുമായി ടീം ഇന്ത്യയെത്തി; വൻ വരവേൽപ്പ് നൽകി രാജ്യം

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ടീം ഇന്ത്യയിൽ തിരിച്ചെത്തി. ഇന്നു പുലർച്ചെ എയർ ഇന്ത്യ ചാംപ്യൻസ് 24 വേൾഡ്കപ്പ് വിമാനത്തിൽ ഡൽ​ഹി വിമാനത്താവളത്തിലെത്തിയ താരങ്ങളെ സ്വീകരിക്കാൻ നൂറുകണക്കിന് ആരാധകരാണ് വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയത്. വിമാനത്താവളത്തിൽ നിന്നും ഐടിസി മൗര്യ ഹോട്ടലിക്ക് പോയ ടീം അം​ഗങ്ങൾ 11 മണിക്ക് പ്രധാനമന്ത്രിയെ അദ്ദേ​ഹത്തിന്റെ വസതിയിലെത്തി സന്ദർശിക്കും. 

പ്രധാനമന്ത്രിയുടെ വസതിയിൽ സ്വീകരണത്തിന് ശേഷം വൈകിട്ടോടെ ടീം മുംബൈയിൽ എത്തും. വൈകിട്ട് 5ന് മുംബൈയിലെ നരിമാൻ പോയിന്റിൽ നിന്നു വാങ്കഡെ സ്റ്റേഡിയം വരെ തുറന്ന ബസിൽ ടീം ലോകകപ്പ് ട്രോഫിയുമായി പര്യടനം നടത്തും. പിന്നാലെ രാത്രി 7ന് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് ടീമംഗങ്ങൾക്കുള്ള സമ്മാനത്തുക കൈമാറുമെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

ഫൈനൽ വിജയത്തിനു ശേഷം ജൂൺ 30ന് ന്യൂയോർക്ക്– ദുബായ് വഴി നാട്ടിലേക്കു മടങ്ങാനായിരുന്നു ഇന്ത്യൻ ടീമിന്റെ പദ്ധതി. എന്നാൽ, ശക്തമായ ചുഴലിക്കാറ്റുമൂലം ബാർബഡോസിലെ വിമാനത്താവളം അടച്ചിട്ടതോടെ ടീമിന്റെ യാത്ര മുടങ്ങി. തുടർന്നാണ് പ്രത്യേക വിമാനത്തിൽ ഇവരെ നാട്ടിലെത്തിക്കാൻ ബിസിസിഐ തീരുമാനിച്ചത്. 

ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ, ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപിച്ചാണ് ഇന്ത്യ ജേതാക്കളായത്. അവസാന ഓവറിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL