11:43am 05 July 2024
NEWS
1968 ല്‍ കോണ്‍ഗ്രസ് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ബിജെപി എംപി
04/11/2022  07:49 PM IST
nila
1968 ല്‍ കോണ്‍ഗ്രസ് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ബിജെപി എംപി
HIGHLIGHTS

 ത്രിഭാഷാ നയത്തിന് കീഴിലായിരുന്ന ഇന്ത്യന്‍ ഭാഷയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലാണ് എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന തരത്തില്‍ പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയതെന്ന് ബിജെപി നേതാവ് പറഞ്ഞു. 

മുംബൈ:രാജ്യത്ത് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിച്ചത് കോൺ​ഗ്രസ് ആണെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ എംപി. 1968 ൽ ത്രിഭാഷാ നയത്തിലൂടെ കോൺ​ഗ്രസാണ് തെക്കൻ സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ നിർമ്മാണ സഭയിൽ അന്നത്തെ കോൺഗ്രസ് നേതാക്കൾ ഹിന്ദിയെ ദേശീയ ഭാഷയായി പ്രഖ്യാപിക്കാൻ ശ്രമിച്ചപ്പോൾ, ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയത് ശ്യാമ പ്രസാദ് മുഖർജിയായിരുന്നുവെന്നും തേജസ്വി സൂര്യ കൂട്ടിച്ചേർത്തു. 

 ത്രിഭാഷാ നയത്തിന് കീഴിലായിരുന്ന ഇന്ത്യൻ ഭാഷയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലാണ് എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന തരത്തിൽ പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയതെന്ന് ബിജെപി നേതാവ് പറഞ്ഞു. 1968ലും 1986ലും ഇന്ദിരയും രാജീവ് ഗാന്ധിയും ത്രിഭാഷാ നയം കൊണ്ടുവന്നപ്പോൾ എന്തിനാണ് ഹിന്ദി അടിച്ചേൽപ്പിച്ചതെന്നും തേജസ്വി സൂര്യ ചോദിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL