08:13am 08 July 2024
NEWS
കശ്മീരിലെ രജൗറിയില്‍ ഭീകരാക്രമണം; നാലുപേര്‍ കൊല്ലപ്പെട്ടു
02/01/2023  10:38 AM IST
Veena
കശ്മീരിലെ രജൗറിയില്‍ ഭീകരാക്രമണം; നാലുപേര്‍ കൊല്ലപ്പെട്ടു

  ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. രജൗറിയിലെ അപ്പർ ധാംഗ്രി ഗ്രാമത്തിലാണ് ഭീകരർ ആക്രമണം നടത്തിയത്. നാലു തദ്ദേശവാസികളാണ് കൊല്ലപ്പെട്ടത്.

ഗ്രാമത്തിലെ രാംക്ഷേത്രത്തിന് സമീപമാണ് ആക്രമണമുണ്ടായത്. സമീപത്തെ മൂന്നു വീടുകളിലേക്ക് ഇരച്ചുകയറിയ ആയുധധാരികളായ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് കശ്മീർ എഡിജിപി മുകേഷ് സിങ് പറഞ്ഞു.

ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ രജൗറി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

അക്രമം തടയുന്നതിൽ പ്രാദേശിക ഭരണകൂടം പരാജയപ്പെട്ടുവെന്ന് നാട്ടുകാർ ആരോപിച്ചു. പ്രതിഷേധ സൂചകമായി ധാംഗ്രി മേഖലയിൽ ബന്ദിന് വിവിധ സംഘടനകൾ ആഹ്വാനം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL