09:16am 08 July 2024
NEWS
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകര സംഘടനയായി ബന്ധമുള്ള ഒരു ഭീകരൻ കൊല്ലപ്പെട്ടു
09/11/2023  10:22 AM IST
web desk
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകര സംഘടനയായി ബന്ധമുള്ള ഒരു ഭീകരൻ കൊല്ലപ്പെട്ടു
HIGHLIGHTS

കൊല്ലപ്പെട്ട ഭീകരൻ മൈസർ അഹമ്മദ് ദർ എന്ന് തിരിച്ചറിയുകയും ഇയ്യാൾ ഭീകര സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധമുള്ളയാളാണെന്ന് വിവരങ്ങൾ.

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ച പുലർച്ചെ കതോഹലൻ പ്രദേശത്ത് നിന്നാണ് വെടിവയ്പ്പ് ഉണ്ടായത്. കൊല്ലപ്പെട്ട ഭീകരൻ മൈസർ അഹമ്മദ് ദർ എന്ന് തിരിച്ചറിയുകയും ഇയ്യാൾ ഭീകര സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധമുള്ളയാളാണെന്ന് വിവരങ്ങൾ.

തെക്കൻ കശ്മീർ ജില്ലയിലെ കതോഹലൻ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേനാംഗങ്ങൾ തിരച്ചിൽ ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സൈന്യം അഭ്യാസിക്കുന്നതിനിടെ തീവ്രവാദികൾ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് സൈന്യം തിരിച്ചടിക്കുകയും ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 

അതേസമയം, മറ്റൊരു സംഭവത്തിൽ, വ്യാഴാഴ്ച പുലർച്ചെ സാംബ ജില്ലയിലെ രാംഗഡ് സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയിൽ (ഐബി) പാകിസ്ഥാൻ റേഞ്ചേഴ്സ് പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പ്പിൽ ഒരു അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥന് പരിക്കേറ്റു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL