10:15am 08 July 2024
NEWS
'കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല വിദേശയാത്രയുടെ നേട്ടങ്ങൾ': മന്ത്രി ശിവൻകുട്ടി

14/10/2022  11:24 AM IST
Veena Raj
 'കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല വിദേശയാത്രയുടെ നേട്ടങ്ങൾ': മന്ത്രി ശിവൻകുട്ടി
HIGHLIGHTS

 സ്വന്തം ഭാര്യമാരെയാണ് കൊണ്ടുപോയത്. മറ്റാരുടേയും ഭാര്യയെ കൂട്ടിയല്ല പോയതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്ന് വിഭ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ലോകത്ത് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. നാളെ മുതല്‍ റിസള്‍ട്ട് ഉണ്ടായെന്നു വരില്ല. നേട്ടങ്ങള്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല. ഭാവിയില്‍ കാണാമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

വിദേശ യാത്ര സംബന്ധിച്ച് മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ വിശദീകരിക്കും. മന്ത്രിമാര്‍ വന്നിറങ്ങിയില്ലല്ലോ. അതിന് മുമ്പേ ധൂര്‍ത്താണെന്ന് പറഞ്ഞാല്‍ പറ്റുമോയെന്നും ശിവന്‍കുട്ടി ചോദിച്ചു. കുടുംബാംഗങ്ങളുമായി പോകുന്നതില്‍ ഒരു തെറ്റുമില്ല. മന്ത്രിമാര്‍ ആയതിനാല്‍ ഭാര്യമാര്‍ക്ക് വിട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ലയെന്നില്ല.

അവര്‍ സ്വന്തം ചെലവിലാണ് പോയത്. സ്വന്തം ഭാര്യമാരെയാണ് കൊണ്ടുപോയത്. മറ്റാരുടേയും ഭാര്യയെ കൂട്ടിയല്ല പോയതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അന്ധ്വിശ്വാസ നിര്‍മ്മാര്‍ജ്ജനത്തിന് നിയമനിര്‍മ്മാണം കൊണ്ടു മാത്രം കാര്യമില്ല. വ്യാപകമായ പ്രചാരണ പ്രവര്‍ത്തനം സമൂഹം ഒറ്റക്കെട്ടായി നടത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA