10:22am 01 July 2024
NEWS
ഛത്തീസ്​ഗഢിൽ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു.സംസ്കാരം ഇന്ന്
25/06/2024  11:00 AM IST
ഛത്തീസ്​ഗഢിൽ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു.സംസ്കാരം ഇന്ന്

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍ വിഷ്ണുവിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു.

ഇന്ന് 12 മണിക്കാണ് സംസ്‌കാരം. ഇന്ന് പുലർച്ചെ ഒ‌ന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേ​​ഹം മേയർ ആര്യ രാജേന്ദ്രൻ, കല്പറ്റ എംഎൽഎ ടി.സിദ്ദിഖ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

പാങ്ങോട് സൈനിക കേന്ദ്രത്തിലെ മോർച്ചറിയിൽ എത്തിച്ച ശേഷം മൃതദേഹം പുലർച്ചയോടെ വിഷ്ണുവിന്റെ പാലോട് നന്ദിയോടുള്ള വീട്ടിൽ എത്തിച്ചു. രാവിലെ പത്ത് മണി വരെ വീട്ടിലും തുടര്‍ന്ന് നന്ദിയോട് ജംഗ്ഷനിലും വിഷ്ണു പഠിച്ച സ്‌കൂളിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണ് വിഷ്ണു ഉള്‍പ്പെടെ രണ്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ വീരമൃത്യുവരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram