10:45am 08 July 2024
NEWS
ഉത്സവ സീസൺ പ്രമാണിച്ച് കേരളത്തിന് 1,404 കോടി രൂപ അനുവദിച്ച് കേന്ദ്രം
22/12/2023  03:43 PM IST
web desk
ഉത്സവ സീസൺ പ്രമാണിച്ച് കേരളത്തിന് 1,404 കോടി രൂപ അനുവദിച്ച് കേന്ദ്രം
HIGHLIGHTS

വിവിധ സംസ്ഥാനങ്ങൾ‌ക്കായി ആകെ 72,000 കോടി രൂപയാണ് അനുവദിച്ചത്.

കേരളത്തിന് 1,404 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ഉത്സവ സീസൺ കണക്കിലെടുത്താണ് കേന്ദ്രം തുക അനുവദിച്ചിട്ടുള്ളത്. അധിക നികുതി വിഹിതമായിട്ടായിരിക്കും ഈ തുക നൽകുക. 

വിവിധ സംസ്ഥാനങ്ങൾ‌ക്കായി ആകെ 72,000 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതി വിഹിതം ഒരു ഇൻസ്റ്റാൾമെന്ററ് കൂടി അനുവദിക്കാനാണ് ഇപ്പോൾ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. 

കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് അനുസരിച്ച് ജനുവരി 2024 ന് ഒരു വിഹിതം എല്ലാ സംസ്ഥാനങ്ങൾക്കും നൽകേണ്ടതാണ്. ഏറ്റവും കൂടുതൽ തുക അനുവദിച്ചത് യുപിക്കാണ്.

അതിന് പുറമെ ഒരു ഇൻസ്റ്റാൾമെന്റ് കൂടി എല്ലാ സംസ്ഥാനങ്ങൾക്കും നൽകുകയാണ് കേന്ദ്രം. കേരളത്തിന് 1,404 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. 

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL