12:05pm 26 June 2024
NEWS
അതിരൂപത തലത്തിൽ വിശ്വാസികളുടെ മുൻപിൽ സിഎൻഎ പരസ്യമായി സർക്കുലർ വായിച്ചു
16/06/2024  06:55 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അതിരൂപത തലത്തിൽ  വിശ്വാസികളുടെ മുൻപിൽ സിഎൻഎ പരസ്യമായി സർക്കുലർ വായിച്ചു
HIGHLIGHTS

ഏകീകൃത കുർബാനക്കായി 
സീറോ മലബാർ സഭ പള്ളികളിൽ വായിക്കുന്നതിനായി പുറത്തിറക്കിയ സഭ സർക്കുലർ ഒരു വിഭാഗം വിശ്വാസികൾ കത്തിച്ചതിനെ എതിരെയും, പുരോഹിതർ ചില പള്ളികളിൽ വായിക്കാത്തതിനെ എതിരെയും പ്രതിഷേധിച്ച് കാത്തലിക്ക് നസ്രാണി അസോസിയേഷൻ  അതിരൂപത സമിതി ചെയർമാൻ ഡോ. എം.പി. ജോർജ് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഇടപ്പള്ളി സെൻറ് ജോർജ് പള്ളിക്ക് മുന്നിൽ വിശ്വാസികളെ സാക്ഷി നിർത്തി പരസ്യമായി സഭ സർക്കുലർ വായിക്കുന്നു.

കൊച്ചി. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാന വിഷയവുമായി ബന്ധപ്പെട്ട് മാർപാപ്പയുടെ നിർദ്ദേശ
പ്രകാരം മേജർ ആർച്ച് ബിഷപ്പ്, അപ്പ്സ്തോലിക്ക് അഡ്മിനിസ്ട്രേറേറ്റർ എന്നിവരുടെ സംയുക്ത സർക്കുലർ വിമത വിഭാഗം കത്തിക്കുമെന്ന് ആഹ്വാനം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ അതിനെതിരായി കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരൂപത കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരൂപത തലത്തിൽ സംഘടിപ്പിച്ച സർക്കുലർ വായന വിശ്വാസികളെ അണിനിരത്തി പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോന
 പള്ളിയുടെ മുന്നിൽ സർക്കുലർ വായിച്ചു. സി.എൻ.എ. അതിരൂപത ചെയർമാൻ ഡോ. എം.പി. ജോർജാണ് ഏകീകൃത കുർബാന സർക്കുലർ വായിച്ചത്. കോർ കമ്മിറ്റി ഭാരവാഹികളായ കൺവീനർ ജോസ് പാറേക്കാട്ടിൽ, ട്രഷറർ പോൾ ചെതലൻ, വക്താവ് ഷൈബി പാപ്പച്ചൻ, അംഗങ്ങളായ പോൾസൺ
കുടിയിരിപ്പിൽ, ജോജു ഇടപ്പള്ളി,
ആൻ്റണി മേയ്ക്കാംതുരുത്തിൽ, ഡേവീസ് ചൂരമന, അമൽ ചെറുതുരുത്തി, എം.എ. ജോർജ് എന്നിവർ നേതൃത്വം നൽകി.
അതിരൂപതയിലെ ഏകീകൃതകുർബാന പ്രതിസന്ധികൾക്ക് സഭയിലെ തന്നെ ചില മെത്രാൻമാരും, സഭ ആസ്ഥാനത്തിരുന്ന് സഭ വിരുദ്ധർക്ക് ഒത്താശ ചെയ്യുന്ന ഒരു വൈദികനും അതിരൂപത കൂരിയ അംഗങ്ങളുമാണ്. സി എൻ എ ആരോപിച്ചു.അവർ സീറോ മലബാർ സഭയെ ഹൈജാക്ക് ചെയ്യുവാൻ ശ്രമിക്കുകയാണെന്നും സി.എൻ.എ.ചെയർമാൻ ഡോ. എം. പി. ജോർജ് പറഞ്ഞു. ഇത്തരം സഭവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ ആരൊക്കെആണെന്ന് മേജർ ആർച്ച്
ബിഷപ്പ് വിശ്വാസി സമൂഹത്തോട് പറയുവാൻ തയ്യാറാകണം.  19-ാം തീയതി വീണ്ടും നടക്കുന്ന ഓൺലൈൻ സിനഡിൽ ഇക്കാര്യം ചർച്ച ആക്കണം. കൂടാതെ സഭ പുറത്തിറക്കിയസർക്കുലർ കത്തിക്കുവാൻ ആഹ്വാനം ചെയ്ത വൈദീകരെയും, പള്ളികളിൽ ഇവ വായിക്കാതിരുന്നവരെയും സർക്കുലർ പള്ളികളിൽ അഗ്നിക്ക് ഇരയാക്കുവാൻ നേതൃത്വം നൽകിയവർക്കും  എതിരെ അച്ചടക്കനടപടി എടുക്കുകയും പുറത്താക്കുകയും ഈ വിഷയവും സിനഡിൽ ചർച്ചക്ക് എടുത്ത് ഇവരെ മാതൃകപരമായി ശിക്ഷിക്കണം. അല്ലാത്ത പക്ഷം
കാക്കനാട് സെൻറ് തോമസ് മൗണ്ടിലേക്ക് സഭ അനുകൂല അതിരൂപത കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് സി.എൻ.എ രൂപം കൊടുക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ചില പിതാക്കൻമാർ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തുന്നതായി ഇവർ കുറ്റപ്പെടുത്തി.
സഭയോടുള്ള വിശ്വാസവും സഭ തലവനോട് അനുസരണയോടെയുള്ള വിധേയത്വവുമാണ് പുരോഹിതർ അനുവർത്തിക്കേണ്ടത്.
അതിരൂപതയിലെ 16 ഫൊറോനകളിലെ 333 ഇടവക പള്ളികളിൽ മുൻ സർക്കുലറുകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ഇടവക പള്ളികളിൽ സഭയുടെ സർക്കുലർ വായിച്ചതായി കാത്തലിക്ക് നസ്രാണി അസോസിയേഷൻ അവകാശപ്പെട്ടു.  സിഎൻഎയുടെ നേതൃത്വത്തിൽ സർക്കുലർ അച്ചടിച്ച് വിവിധ ഇടവക
പള്ളികളിൽ വിതരണവും ചെയ്തു.
സീറോ മലബാർ സഭ
ചാൻസലർക്കെതിരെ രൂപത കോടതിയിൽ സി.എൻ.എ. യുടെ നേതൃത്വത്തിൽ  വിശ്വാസികളുടെ ഒപ്പ് സമാഹരിച്ച് പരാതി നൽകാനും തീരുമാനിച്ചു.
സഭവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ മാനസാന്തരത്തിനായി മെഴുക് തിരി കത്തിച്ച് പ്രാർത്ഥന യജ്ഞവും സർക്കുലറിൻ്റെ പകർപ്പ് വിശ്വാസികൾക്ക് വിതരണവും നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam