10:51am 08 July 2024
NEWS
മരണവീട്ടിലും അനൗചിത്യം, മോശം ചോദ്യം; ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സിനിമ സംഘടന
04/07/2024  08:13 AM IST
മരണവീട്ടിലും അനൗചിത്യം, മോശം ചോദ്യം; ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സിനിമ സംഘടന

ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്ക് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അസോസിയേഷൻ നല്‍കുന്ന അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്നാണ് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കക്ക് നല്‍കിയ കത്തിലെ ആവശ്യം.

പലയിടത്തും ഓണ്‍ലൈൻ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നതായി കത്തില്‍ പറയുന്നു. ജോലി ചെയ്യുന്ന കമ്ബനിയുടെ രജിസ്ട്രേഷൻ, ജി.എസ്.ടി വിവരങ്ങളടക്കം നിശ്ചിത ഫോറത്തില്‍ നല്‍കുന്ന ഓണ്‍ലൈൻ മാധ്യമപ്രവർത്തകർക്ക് മറ്റ് മാനദണ്ഡങ്ങള്‍കൂടി പരിഗണിച്ചാകും അക്രഡിറ്റേഷൻ നല്‍കുക. ഇതിനുള്ള മാർഗനിർദേശങ്ങളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അഭിനേതാക്കളോട് പലപ്പോഴും മോശമായി ചോദ്യങ്ങള്‍ ചോദിക്കുന്നു, മരണവീടുകളില്‍ പോലും താരങ്ങളെ കാമറയുമായി പിന്തുടരുന്നു തുടങ്ങിയ ആരോപണങ്ങളും നിർമാതാക്കള്‍ ഉന്നയിക്കുന്നു. 

സിനിമകള്‍ക്കെതിരെ ഓണ്‍ലൈൻ മാധ്യമങ്ങള്‍ നടത്തുന്ന റിവ്യൂ ബോംബിങ്ങിനെതിരെ നിർമാതാക്കള്‍ നേരത്തേ രംഗത്തു വന്നിരുന്നു. താരസംഘടനയായ 'അമ്മ'യിലെ ചില അംഗങ്ങള്‍ക്കും ഓണ്‍ലൈൻ മാധ്യമങ്ങളുടെ പെരുമാറ്റത്തില്‍ കടുത്ത എതിർപ്പുണ്ട്. വിഷയം വ്യാഴാഴ്ച നടക്കുന്ന ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി യോഗം ചർച്ച ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA