11:37am 05 July 2024
NEWS
അന്‍പതോളം കമ്പനികള്‍ പങ്കെടുക്കുന്ന ആദ്യ പാകിസ്ഥാന്‍ മാംഗോ ഫെസ്റ്റിവലിന് തുടക്കമായി
29/06/2024  09:11 PM IST
അന്‍പതോളം കമ്പനികള്‍ പങ്കെടുക്കുന്ന ആദ്യ പാകിസ്ഥാന്‍ മാംഗോ ഫെസ്റ്റിവലിന് തുടക്കമായി

ദോഹ: 100 സ്റ്റാളുകളുള്ള അന്‍പതോളം കമ്പനികള്‍ പങ്കെടുക്കുന്ന ആദ്യ പാകിസ്ഥാന്‍ മാംഗോ ഫെസ്റ്റിവലിന് സൂഖ് വാഖിഫിന്റെ കിഴക്കന്‍ ചത്വരത്തിലുള്ള വലിയ എയര്‍ കണ്ടീഷന്‍ഡ് ടെന്റില്‍ തുടക്കമായി.

പത്ത് ദിവസത്തെ ഉത്സവത്തില്‍ സിന്ധ്രി, ചൗന്‍സ, സഫീദ് ചൗന്‍സ, അന്‍വര്‍ റത്തൂല്‍, ദുസേരി തുടങ്ങിയ ജനപ്രിയ ഇനങ്ങളും ഫാല്‍സ, ജാമുന്‍, പീച്ച് തുടങ്ങിയ സീസണല്‍ പഴങ്ങളും ഉള്‍പ്പെടെ വിവിധതരം പാകിസ്ഥാന്‍ മാമ്പഴങ്ങളാണ് ലഭ്യമാകുന്നത്.

ഉദ്ഘാടന ചടങ്ങില്‍ വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോള്‍ ഡയറക്ടര്‍ അംബാസഡര്‍ ഇബ്രാഹിം യൂസിഫ് അബ്ദുല്ല ഫഖ്റൂ, ഖത്തറിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ഇജാസ്, പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ റാഷിദ് അല്‍ നുഐമി, ഫെസ്റ്റിവലിന്റെ ജനറല്‍ സൂപ്പര്‍വൈസര്‍ ഖാലിദ് സെയ്ഫ് അല്‍ സുവൈദി എന്നിവര്‍ പങ്കെടുത്തു.

പാകിസ്ഥാന്‍ എംബസിയുടെ സഹകരണത്തോടെ പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷന്‍ കമ്മിറ്റി ജൂലൈ 6 വരെ ദിവസവും വൈകുന്നേരം നാലു മണി മുതല്‍ 9 മണി വരെ ഫെസ്റ്റിവല്‍ സംഘടിപ്പിക്കും.

കയറ്റുമതി ചെയ്യുന്ന രാജ്യത്ത് പഴങ്ങളുടെ വിളവെടുപ്പ് സീസണിനെ തുടര്‍ന്നാണ് ആദ്യത്തെ പാകിസ്ഥാന്‍ മാമ്പഴോത്സവം സംഘടിപ്പിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ജനറല്‍ സൂപ്പര്‍വൈസര്‍ ഖാലിദ് സെയ്ഫ് അല്‍ സുവൈദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF