09:27am 01 July 2024
NEWS
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഭരണപ്രതിപക്ഷ കക്ഷികളുടെ ബഹളത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വരെ പിരിഞ്ഞു.
28/06/2024  03:09 PM IST
സണ്ണി ലൂക്കോസ്
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഭരണപ്രതിപക്ഷ കക്ഷികളുടെ ബഹളത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വരെ പിരിഞ്ഞു.

ഡൽഹി : നീറ്റു പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയം ഇരു സഭകളിലും പ്രതിപക്ഷം ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് രാവിലത്തെ സെഷന്‍ 12 മണിവരെ നിര്‍ത്തി വെയ്ക്കുകയും 12 മണിക്ക് ശേഷം വീണ്ടും ആരംഭിച്ചപ്പോഴും ബഹളം തുടരുകയുമായിരുന്നു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഏതു ചോദ്യവും നേരിടാന്‍ തയ്യാറാണെന്നായിരുന്നു ലോക്‌സഭയില്‍ ഭരണപക്ഷത്തിന്റെ മറുപടി. രാവിലെ സഭ ആരംഭിച്ചപ്പോള്‍, കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ നീറ്റ്-യുജി, യുജിസി-നെറ്റ് ഉള്‍പ്പെടെയുള്ള പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യുന്നതിന് ലോക്സഭയില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ടു. ഒരു ഡസനിലധികം മത്സര പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (എന്‍ടിഎ) 'പരാജയങ്ങള്‍' ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു വാദം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL