09:12am 08 July 2024
NEWS
ഉന്നത വിദ്യാഭ്യാസ മന്ത്രി കണ്ണട വാങ്ങാൻ ചേവാക്കിയ 30,500 രൂപ അനുവദിച്ച് സർക്കാർ; പിണറായി സർക്കാർ കാലത്ത് ഇത് മൂന്നാം തവണ
05/11/2023  09:40 AM IST
web desk
ഉന്നത വിദ്യാഭ്യാസ മന്ത്രി കണ്ണട വാങ്ങാൻ ചേവാക്കിയ 30,500 രൂപ അനുവദിച്ച് സർക്കാർ; പിണറായി സർക്കാർ കാലത്ത് ഇത് മൂന്നാം തവണ
HIGHLIGHTS

ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാൻ പൊതുഭരണ വകുപ്പിന് മന്ത്രി അപേക്ഷ നൽകിയിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധികാരണം പണം ലഭിച്ചിരുന്നില്ല.

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് കണ്ണട വാങ്ങാൻ ചെലവായ 30,500 രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് വിദ്യാഭ്യാസ മന്ത്രി കണ്ണടവാങ്ങിയത്. ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാൻ പൊതുഭരണ വകുപ്പിന് മന്ത്രി അപേക്ഷ നൽകിയിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധികാരണം പണം ലഭിച്ചിരുന്നില്ല.


ഇതിനെക്കുറിച്ച് പരാതി ഉയർന്നതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് പണം അനുവദിച്ചു നൽകിയത്. ഏറെ സാമ്പത്തിക പ്രതിസന്ധിമൂലം സർക്കാർ നട്ടം തിരിയുമ്പോഴാണ് കണ്ണടവാങ്ങാൻ ചെലവായ കാശ് സർക്കാർ അനുവദിച്ചതെന്നും ആക്ഷേപം ഉയരുന്നുണ്ട്.


സമാനമായി കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് സ്പീക്കറിനായിരുന്ന് കണ്ണടവാങ്ങാൻ സർക്കാർ പണം അനുവദിച്ചത്. സ്പീക്കർ ശ്രീരാമകൃഷ്ണനായിരുന്ന് പുതിയ കണ്ണടയ്ക്ക് 49,900 രൂപ അനുവദിച്ചത്. ഇത് ഏറെ ആക്ഷേപങ്ങൾക്ക് വഴി വെച്ചിരുന്നു. കൂടാതെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയ്ക്ക് 29,000 രൂപയാണ് കണ്ണടവാങ്ങാൻ ചെലവാക്കിയത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA