07:09am 03 July 2024
NEWS
കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക് നൽകാനുള്ള നീക്കം ഉപേക്ഷിക്കണം: ഷിഹാബ് പടന്നാട്ട്
30/06/2024  06:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക് നൽകാനുള്ള നീക്കം ഉപേക്ഷിക്കണം: ഷിഹാബ് പടന്നാട്ട്

കൊച്ചി : എറണാകുളം നഗരത്തിലെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക് നൽകാനുള്ള നീക്കം എൽഡിഎഫ് സർക്കാർ ഉപേക്ഷിക്കണമെന്ന് എസ്‌ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ഷിഹാബ് പടന്നാട്ട് ആവശ്യപ്പെട്ടു.നിലവിൽ വാട്ടർ അതോറിറ്റി നടത്തി കൊണ്ടിരിക്കുന്ന കുടിവെള്ള വിതരണത്തിൽ കാര്യമായ അപാകതകൾ ഇല്ലെന്നിരിക്കെ എഡിബി വായ്പയുടെ മറവിൽ സ്വകാര്യ കമ്പനിക്ക് നൽകാനുള്ള നീക്കം കുടിവെള്ളത്തിന്റെ വിലയിൽ ഉൾപ്പെടെ ജനങ്ങളെ സാരമായി ബാധിക്കും. 

നിലവിൽ നഗരത്തിൽ ടാങ്കർ കുടിവെള്ള വിതരണം നടത്തുന്നത് സ്വകാര്യ കമ്പനികളാണ്. ഗുണനിലവാരമുള്ള കുടിവെള്ളം വിതരണമല്ല നഗരത്തിൽ മാളുകളിളും ഹോട്ടലുകളിലും വിതരണം ചെയ്യുന്നത് എന്ന പരാതി നിലനിൽക്കുകയാണ്. 

ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഗുണനിലവാരമുള്ള അടിസ്ഥാന സേവനങ്ങളിൽ നിന്ന് സർക്കാർ പിന്മാറുന്നത് തെറ്റായ രീതിയാണ് അദ്ദേഹം കൂട്ടി ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam