10:45am 08 July 2024
NEWS
സെക്രട്ടറിയേറ്റ് കെട്ടിടത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്
09/11/2023  03:23 PM IST
Sunny Lukose cherukara
സെക്രട്ടറിയേറ്റ് കെട്ടിടത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്.
HIGHLIGHTS

കുളത്തൂര്‍ സ്വദേശിയായ നിതിനാണ് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചത്

പൊലീസ് ആസ്ഥാനത്തേക്ക് ഫോണ്‍വിളിച്ചയാളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ്സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും സെക്രട്ടേറിയറ്റിലും പരിസരത്തും പരിശോധന നടത്തി. പരിശോധനയില്‍ അസ്വാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.

കുളത്തൂര്‍ സ്വദേശിയായ നിതിനാണ് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. മാനസികവെല്ലുവിളി നേരിടുന്നയാളാണ് യുവാവ് എന്നാണ് പൊലീസ് പറയുന്നത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram