11:03am 05 July 2024
NEWS
റേഷൻ വ്യാപാരികൾ പ്രതിഷേധ സൂചകമായി ജൂലൈ 8, 9 തീയതികളിൽ സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തും.

01/07/2024  04:28 PM IST
സണ്ണി ലൂക്കോസ്
റേഷൻ വ്യാപാരികൾ പ്രതിഷേധ സൂചകമായി ജൂലൈ 8, 9 തീയതികളിൽ സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തും.

റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിലാണ് രാപ്പകൽ കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

14,300 ഓളം വരുന്ന ചില്ലറ റേഷൻ വ്യാപാരികളാണ് വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരരംഗത്ത് ഉള്ളത്..

കെ ടി പി ഡി എസ് ആക്ട് കാലോചിതമായി മാറ്റം വരുത്തുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണത്തിനായുള്ള കോടതിവിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും  ഉന്നയിച്ചാണ് സമരം.

ജൂൺ മാസത്തിലെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടിയിരിക്കുന്നതിനാൽ ജൂലൈ 6 റേഷൻ കടകൾക്ക് അവധിയാണ്.

വെള്ളി ശനി ദിവസങ്ങൾ വരുന്ന ജൂലൈ 7, 8 തീയതികളിൽ സമരം മൂലം കടകൾ അടഞ്ഞു കിടക്കുമ്പോൾ ഞായറാഴ്ചത്തെ പൊതു അവധി കൂടി ചേർത്ത് ചുരുക്കത്തിൽ നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും.

രാപ്പകൽ സമരത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ മാസം മുതൽ അനിശ്ചിതകാല സമരത്തിന് തുടക്കമിടാനാണ് റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.

സമരപരിപാടികൾ വിശദീകരിച്ചുകൊണ്ട് സംയുക്ത സമരസമിതി  കോട്ടയത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ സംഘടന ജനറൽ കൺവീനർ അഡ്വ. ജോണി നെല്ലൂർ, അഡ്വ. ജി. കൃഷ്ണപ്രസാദ്, കാടാമ്പുഴ മൂസ്സ, ടി. മുഹമ്മദാലി, കെ.ബി ബിജു, ജി. ശശിധരൻ, സി. മോഹനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA