07:56am 29 June 2024
NEWS
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസ് ഉള്‍പ്പെടെയുള്ള യാത്രികരുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിൽ

23/06/2024  05:17 PM IST
സണ്ണി ലൂക്കോസ് ചെറുകര
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസ് ഉള്‍പ്പെടെയുള്ള യാത്രികരുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിൽ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജ സുനിത വില്യംസ് ഉൾപ്പെടെയുള്ള യാത്രികരുടെ മടങ്ങിവരവ് വൈകുമെന്നും ഇവരെ മടക്കിക്കൊണ്ടുവരുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്നും അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസ.ബഹിരാകാശത്ത് കഴിയുന്ന സുനിത വില്യംസ് ഉൾപ്പെടെയുള്ളവരുടെ മടക്കം സംബന്ധിച്ച്‌ ആശങ്ക ഉയരുന്നതിനിടെയാണ് മടങ്ങിവരവ് ഇനിയും വൈകുമെന്ന് നാസ അറിയിച്ചിരിക്കുന്നത്. ബോയിംഗിന്റെ ആദ്യത്തെ സ്റ്റാർലൈനർ ദൗത്യത്തിലാണ് സുനിത ബഹിരാകാശത്തേക്കു പോയത്. 

ഒരാഴ്ച മുമ്പ് തിരിച്ചെത്തും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെ ബോയിംഗ് സ്റ്റാർലൈനറിന് തകരാർ സംബന്ധിച്ചിരുന്നു. എന്നിരുന്നാലും സുനിതയും സഹയാത്രികരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുരക്ഷിതരാണെന്ന് നാസ അധികൃതർ വ്യക്തമാക്കി. സ്റ്റാർലൈനറിനു ഹീലിയം ചോരുന്ന പ്രശ്‌നം പല തവണ ഉണ്ടായതിനാൽ വിക്ഷേപണം നീണ്ടുപോയിരുന്നു. ഇപ്പോൾ നാസയും ബോയിംഗും പ്രശ്‌നം ആഴത്തിൽ പരിശോധിക്കുകയാണെന്നാണ് വിശദീകരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD