07:28am 03 July 2024
NEWS
അധ്യാപിക തൂങ്ങിമരിച്ച നിലയിൽ, മകൾ ഗുരുതരാവസ്ഥയിൽ
06/06/2024  08:54 AM IST
nila
അധ്യാപിക തൂങ്ങിമരിച്ച നിലയിൽ, മകൾ ഗുരുതരാവസ്ഥയിൽ

തൃത്താല: അധ്യാപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം പരുതൂർ മൂർക്കത്തൊടിയിൽ സജിനിയാണ്‌ (44) മരിച്ചത്. വെസ്റ്റ് കൊടുമുണ്ട ഗവ. ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപികയാണ് സജിനി. ബുധനാഴ്ച്ച ഉച്ചയോടെയാണ് സജിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ മകൾ കണ്ടെത്തിയത്. ഉടൻതന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് അമിതമായി ഗുളികകൾ കഴിച്ച നിലയിൽ മകളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടേതും ആത്മഹത്യാശ്രമമാണെന്നാണ് പോലീസ് നിഗമനം. ആത്മഹത്യയ്ക്ക് മുൻപായി അമ്മയും മകളും തമ്മിൽ വീട്ടിൽ തർക്കമുണ്ടായതായി സൂചനയുണ്ട്. തൃത്താല പോലീസ് മേൽനടപടി സ്വീകരിച്ചു. വിമുക്തഭടനായ പീതാംബരനാണ് സജിനിയുടെ ഭർത്താവ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad