08:17am 08 July 2024
NEWS
ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു
05/07/2024  10:33 AM IST
nila
 ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു. ഇന്ന് രാവിലെ 7.45ഓടെ മുക്കം പൊലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് താമരശ്ശേരിയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിന്റെ ടയറിൽ തീപിടിച്ചത്. ബസ്സിന്റെ ഡ്രൈവറുടെ വശത്തുള്ള പുറകിലെ ടയറിലാണ് തീപടർന്നത്. ടയറിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ പെട്ടെന്ന് ബസ് നിർത്തുകയായിരുന്നു. 

മുക്കം പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ചത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, തീപിടിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode