10:23am 01 July 2024
NEWS
4 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനു ശേഷം ഉപരാഷ്ട്രപതിയും സംഘവും ഇന്ന് മടങ്ങും
07/06/2022  03:20 PM IST
റഫീക്ക് വടക്കേകാട്
4 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനു ശേഷം ഉപരാഷ്ട്രപതിയും സംഘവും ഇന്ന് മടങ്ങും

ദോഹ: ത്രിരാഷ്ട്ര പര്യടനത്തിന്റെ മൂന്നാം ഘട്ടമായി കഴിഞ്ഞ ശനിയാഴ്ച്ച ദോഹയിലെത്തിയ   ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനും സംഘത്തിനും  ഖത്തറിൽ ഊഷ്മള സ്വീകരണം ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ  ബിൻ സാദ് അൽ മുറൈഖിയുടെ നേതൃത്വത്തിലാണ് ഗാഡ് ഓഫ് ഓണർ നൽകി ഇന്ത്യൻ സംഘത്തെ  സ്വീകരിച്ചത്.ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറും പാർലമെന്റ് അംഗമായ പി. രവീന്ദ്രനാഥ്രാ  രാജ്യസഭ അംഗങ്ങളായ സുശീൽ കുമാർ മോദി, വിജയ് പാൽ സിംഗ് തോമർ എന്നിവരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘമാണ് ഉപരാഷ്ട്രപതിയോടൊപ്പമുള്ളത് . 

ഉപരാഷ്ട്രപതി പിതാവ് അമീർ ഹമദ് ബിൻ ഖലീഫ അൽതാനിയെ സന്ദർശിച്ചു. പിന്നീട് പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനിയുമായും അമീരി ദിവാനിൽ കൂടിക്കാഴ്ച നടത്തി. പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാൻ മുഹമ്മദ് അൽ കുവാരിയും വിദേശകാര്യ സഹമന്ത്രി എച്ച്.ഇ. സുൽത്താൻ  ബിൻ സാദ് അൽ മുറൈഖിയും യോഗത്തിൽ സന്നിഹിതരായിരുന്നു. ഉഭയകക്ഷിബന്ധങ്ങളിലെ സംഭവവികാസങ്ങൾ ഇരുപക്ഷവുംക്രിയാത്മകമായി വിലയിരുത്തുകയും എല്ലാ മേഖലകളിലും തങ്ങളുടെ ചരിത്രപരമായ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയാക്കുകയും ചെയ്തു.

ഖത്തറുമായുള്ള അടുത്ത സൗഹൃദ ബന്ധത്തിന് ഇന്ത്യ നൽകുന്ന ഉയർന്ന പ്രാധാന്യവും വ്യാപാരം,നിക്ഷേപം, ഊർജം, ഭക്ഷ്യസുരക്ഷ, പ്രതിരോധം, സാങ്കേതികവിദ്യ, സംസ്കാരം, വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമം എന്നീ മേഖലകളിൽ ബഹുമുഖ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും ഉപരാഷ്ട്രപതി ആവർത്തിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തിയ ഖത്തർ നേതൃത്വത്തിന് അദ്ദേഹം നന്ദിയും പറഞ്ഞു. പരസ്‌പര വിശ്വാസത്തിൽ അധിഷ്‌ഠിതമായ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഫാദർ അമീർ അനുസ്‌മരിക്കുകയും ഖത്തറിന്റെ വികസനത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്‌തു.നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനു ശേഷം ഉപരാഷ്ട്രപതിയും സംഘവും ഇന്ന്  മടങ്ങും.ജൂൺ 6ന് ഇന്ത്യൻ കമ്മ്യുണിറ്റിയുടെ സ്വീകരണപരിപാടിയിൽ ഉപ രാഷ്ട്രപതി ഇന്ത്യൻ സമൂഹത്തെഅഭിസംബോധന ചെയ്തു.

പ്രവാചക നിന്ദ: ഖത്തറിന്റെ  പ്രധിഷേധം അറിയിച്ചു

പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള ഇന്ത്യയിലെ ഭരണകക്ഷി നേതാവിന്റെ വിദ്വേഷപ്രസംഗത്തിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം അതൃപ്തി രേഖപ്പെടുത്തി.ഖത്തറിലെ  ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചുവരുത്തിയാണ് ഖത്തർ ഭരണകൂടത്തിന്റെ നിരാശയും പ്രസ്താവനകളെപൂർണ്ണമായും നിരസിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഔദ്യോഗിക കത്ത് കൈമാറിയത് ഖത്തർ ശുറാ കൗൺസിലും അപലപിച്ചു സ്പീക്കർ ഹസ്സൻ ബിൻ  അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ  യോഗമാണ് ഇസ്ലാമിനും പ്രവാചകനുമെതിരെ ബിജെപി ദേശീയ  വക്താവ് നൂപുർ ശർമ്മ നടത്തിയ പ്രവാചക നിന്ദ പ്രസ്താവനക്കെതിരെ  ശക്തമായ പ്രധിഷേധം രേഖപ്പെടുത്തിയത് ഖത്തർ വിദേശ കാര്യ മന്ദ്രാലയം നടത്തിയ പ്രസ്താവന ശൂറാ  കൗൺസിൽ ആവർത്തിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MATTU PRADHANA VARTHAKAL