10:04am 01 July 2024
NEWS
ചന്ദന മോഷ്ടാക്കൾ നിരീക്ഷണ ക്യാമറയും അടിച്ചുമാറ്റി

21/06/2024  10:44 AM IST
nila
ചന്ദന മോഷ്ടാക്കൾ നിരീക്ഷണ ക്യാമറയും അടിച്ചുമാറ്റി

തെന്മല: ചന്ദന മോഷ്ടാക്കൾ നിരീക്ഷണ ക്യാമറയും അടിച്ചുമാറ്റി.  ആര്യങ്കാവ് കടമാൻപാറ ചന്ദനക്കാട്ടിലാണ് സംഭവം. കഴിഞ്ഞദിവസം ചന്ദനക്കാട്ടിലെ വാച്ചർമാർ നടത്തിയ അന്വേഷണത്തിലാണ് മരം മുറിച്ചുകടത്തിയതു കണ്ടെത്തിയത്. ചന്ദനക്കാട്ടിലെ മോഷണം തടയാൻ സമീപത്തു സ്ഥാപിച്ചിരുന്ന ക്യാമറയും കാട്ടുകള്ളന്മാർ കൊണ്ടുപോയി.

മനുഷ്യരോ മൃഗങ്ങളോ ക്യാമറയ്ക്കു മുന്നിലൂടെ പോകുമ്പോൾ ഫ്ലാഷ് അടിച്ച് ചിത്രം ക്യാമറയിലെ മെമ്മറി കാർഡിൽ സേവ് ചെയ്യും. ക്യാമറ മരങ്ങളിൽത്തന്നെ ചങ്ങലയിട്ട് ബന്ധിക്കുകയും പ്രത്യേക ബെൽറ്റുകൊണ്ട് ഉറപ്പിക്കുകയും ചെയ്തിരുന്നു.  മരത്തിന്റെ ചുവടിനോടു ചേർന്ന ഭാഗമാണ് കടത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam