05:54am 08 July 2024
NEWS
ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി

04/07/2024  03:02 PM IST
സണ്ണി ലൂക്കോസ്
ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി

ഈ വർഷത്തെ കലോത്സവം പുതുക്കിയ മാന്വല്‍ അനുസരിച്ചാകും സംഘടിപ്പിക്കുക. ഇതിനുള്ള പ്രവർത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കാലോത്സവത്തില്‍ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ ഒരിനം മത്സര ഇനമായി തന്നെ ഉള്‍പ്പെടുത്താൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. 

റ്റി.റ്റി.ഐ., പി.പി.റ്റി.റ്റി.ഐ. കലോത്സവം സെപ്തംബർ നാല്, അഞ്ച് തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ നടത്തും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം കണ്ണൂർ ജില്ലയില്‍ സെപ്തംബർ 25, 26, 27 തീയതികളിലും ശാസ്ത്രമേള ആലപ്പുഴ ജില്ലയില്‍ നവംബർ 14, 15, 16, 17 തീയതികളില്‍ നടത്തും. കരിയർ ഗൈഡൻസ് ദിശ എക്‌സ്‌പോ ഒക്ടോബർ 5, 6, 7, 8, 9 തീയതികളില്‍ തൃശൂർ ജില്ലയിലാണ് നടത്തുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA