12:39pm 05 July 2024
NEWS
ഓഹരി വിപണിയിൽ വൻ ലാഭം പറഞ്ഞ് ഡോക്ടർ ദമ്പതികളുടെ എട്ടുകോടിക്കടുത്ത് തട്ടിയവർ അറസ്റ്റിൽ
02/07/2024  07:57 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഓഹരി വിപണിയിൽ വൻ ലാഭം പറഞ്ഞ് ഡോക്ടർ ദമ്പതികളുടെ എട്ടുകോടിക്കടുത്ത് തട്ടിയവർ അറസ്റ്റിൽ
HIGHLIGHTS
ചേര്‍ത്തല : ഓഹരി വിപണിയില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തലയിൽ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും 7.65 കോടി തട്ടിയ കേസിൽ കോഴിക്കോട് സ്വദേശികളായ മുന്നു പേർ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി കെടേ കുന്നുമ്മേൽ കുന്നുമ്മേൽ വീട്ടിൽ മുഹമ്മദ് അനസ് (25) കോഴിക്കോട് ഓമശേരി പുത്തൂർ ഉള്ളാട്ടൻ പ്രായിൽ പ്രവീഷ് (35) കോഴിക്കോട് ചെവായുർ ഈസ്റ് വാലി അപ്പാർട്ടുമെൻ്റിൽ അബ്ദുൾ സമദ് (39) എന്നിവരെയാണ് ചേർത്തല പോലീസ് കോഴിക്കോട് നിന്ന് പിടികൂടിയത്. രാജ്യന്തര ബന്ധമുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം. രണ്ടു സ്ത്രികൾ അടക്കം നാല് പേർ കുടി തട്ടിപ്പിൽ പങ്കാളികളാണെന്നും അന്യജില്ലക്കാരായ ഇവരെ തിരിച്ചറിഞ്ഞതായും ഇവരെല്ലാം നീരിക്ഷണത്തിലാണെന്നും, പിടിയിലായവർ റാക്കറ്റിലെ കണ്ണികൾ മാത്രമാണെന്നും ഇവർ പണം കൈപ്പറ്റി സംഘത്തിലെ മറ്റുള്ളവർക്ക് ട്രാൻസ്ഫർ ചെയ്തു നൽകുകയുമായിരുന്നുവെന്നുമാണ്പോലീസ് പറയുന്നത് ചേർത്തലസ്വദേശിയും ആലപ്പുഴ മെഡിക്കൽ കോളജിലെ കാർഡിയോളജിസ്റ്റുമായ ഡോ. വിനയകുമാറിൽ നിന്ന് രണ്ട് അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ പണം തട്ടിയെടുത്തത്. ഇതിൽ 20 ലക്ഷത്തോളം രൂപ കണ്ടെത്താനായി. പ്രവീഷ് അക്ഷയ കേന്ദ്രം നടത്തുകയാണ്. പ്രധാനമായും ഗുജറാത്ത് കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടന്ന തെന്നാണ് പൊലിസ് നടത്തിയ അന്വേഷത്തിൻ ലഭിച്ച വിവരം. സംഭവവുമായി ബന്ധപെട്ട് സാമ്പത്തിക വിദഗ്ദരുടെ സഹായത്തോടെ പൊലിസ്ബാങ്കുകളില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്ന് ഡോക്ടര്‍ ദമ്പതികളുടെ അക്കൗണ്ടില്‍ നിന്നും പണം എത്തിയതടക്കമുള്ള ഏതാനും അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ അക്കൗണ്ടുകളും മരവിപ്പിച്ചു. ബാങ്കുകളിലും ഇടപാടുകൾ സംബന്ധിച്ചും പ്രതികൾ നേരത്തെ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലിസ് വിശദമായി പരിശോധിക്കുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡി.വൈ.എസ്.പി എസ് .എസ്.ഷാജി, എച്ച് .എച്ച്.ഒ ജി . പ്രൈജു എസ്. ഐ. പി.കെ. അനിൽകുമാർ, എ. എസ്. ഐ സജിത , ഉദ്യോഗസ്ഥരായ കെ.എൽ. മഹേഷ്, കെ. പി. സതീഷ്, അരുൺ കുമാർ, പ്രവീഷ്, ഗിരീഷ്, അജയ്, രസ്ന രാമചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികുടിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha