08:31am 08 July 2024
NEWS
കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ മൂന്നു സൈനികർക്ക് വീരമൃത്യു
05/08/2023  07:19 AM IST
nila
കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ മൂന്നു സൈനികർക്ക് വീരമൃത്യു
HIGHLIGHTS

മേഖലയില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. 

ശ്രീന​ഗർ: കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ മൂന്നു സൈനികർക്ക് വീരമൃത്യു. ഇന്നലെ രാവിലെ കശ്മീരിലെ കുൽ​ഗാമിലെ വനമേഖലയിലുണ്ടായ പോരാട്ടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികരാണ് മരിച്ചത്. ഈ മേഖലയിൽ കൂടുതൽ ഭീകരരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. 

 പോലീസിന്റെയും ആർആർആറിന്റെയും സംയുക്ത പട്രോളിം​ഗിനിടെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ഹലാൻ വനമേഖലയിൽ ഭീകരുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു സംയുക്ത സംഘം തെരച്ചിനിലിനിറങ്ങിയത്. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL